Sorry, you need to enable JavaScript to visit this website.

വിദേശികള്‍ക്കും മാന്യമായ ഉപജീവനമാര്‍ഗം- സല്‍മാന്‍ രാജാവ്

റിയാദ് അല്‍യെമാമ കൊട്ടാരത്തില്‍ ചേര്‍ന്ന പ്രത്യേക മന്ത്രിസഭാ യോഗത്തില്‍ പുതിയ ബജറ്റ് പ്രഖ്യാപിച്ച് തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവ് സംസാരിക്കുന്നു.

റിയാദ്- സൗദി അറേബ്യ സാക്ഷ്യം വഹിക്കുന്ന സമഗ്രവും സുസ്ഥിരവുമായ വികസനം പ്രത്യേകം പരിഗണിച്ചാണ് പുതിയ ബജറ്റ് തയാറാക്കിയതെന്ന് തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവ് പറഞ്ഞു. സുപ്രധാന മേഖലകള്‍ വികസിപ്പിക്കാനും സാമ്പത്തിക വികസനത്തില്‍ പൗരന്മാരുടെ നിര്‍ണായക പങ്ക് വര്‍ധിപ്പിക്കാനും ബജറ്റ് ലക്ഷ്യമിടുന്നു. സ്വദേശികള്‍ക്കും രാജ്യത്ത് കഴിയുന്ന വിദേശികള്‍ക്കും മാന്യമായ ഉപജീവന മാര്‍ഗം ഉറപ്പാക്കുമെന്നും  അടുത്ത വര്‍ഷത്തേക്കുള്ള ബജറ്റ് അംഗീകരിക്കാന്‍ ചേര്‍ന്ന പ്രത്യേക മന്ത്രിസഭാ യോഗത്തില്‍ അധ്യക്ഷം വഹിച്ച രാജാവ് പറഞ്ഞു. വിഷന്‍ 2030 പദ്ധതി ലക്ഷ്യങ്ങള്‍ കൈവരിക്കാന്‍ മുഴുവന്‍ ശേഷികളും പ്രയോജനപ്പെടുത്തി പ്രവര്‍ത്തനം തുടരുമെന്നും സല്‍മാന്‍ രാജാവ് പറഞ്ഞു. 1,130 ബില്യണ്‍ റിയാല്‍ വരവും 1,114 ബില്യണ്‍ റിയാല്‍ ചെലവും 16 ബില്യണ്‍ റിയാല്‍ മിച്ചവുമാണ് പുതിയ ബജറ്റില്‍ കണക്കാക്കുന്നത്.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News