ബാഴ്‌സലോണ- സ്‌പെയിനിലെ ബാഴ്‌സലോണ വിമാനത്താവളത്തില്‍ അടിയന്തരമായി ഇറക്കിയ വിമാനത്തില്‍നിന്ന് ഓടി രക്ഷപ്പെട്ട 14 യാത്രക്കാര്‍ക്കായി സ്പാനിഷ് പോലീസ് തിരച്ചില്‍ തുടരുന്നു. അധികൃതര്‍
കാസബ്ലാങ്കയില്‍ നിന്ന് ഇസ്താംബൂളിലേക്ക് പുറപ്പെട്ട പെഗാസസ് എയര്‍ലൈന്‍സ് വിമാനമാണ് യാത്രക്കാരിക്ക് പ്രസവ വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ബാഴ്‌സലോണയിലെ എല്‍ പ്രാറ്റ് എയര്‍പോര്‍ട്ടില്‍ അടിയന്തര ലാന്‍ഡിംഗ് നടത്തിയതത്. വിമാനം ഇറങ്ങിയ ഉടന്‍ രക്ഷപ്പെട്ടവരില്‍ 14 പേരെയാണ് ഇനിയും പിടികുടാന്‍ കഴിയാത്തത്. 14 പേരെ ബുധനാഴ്ച തന്നെ അറസ്റ്റ് ചെയ്തിരുന്നു.
മൊറോക്കോയില്‍ നിന്ന് തുര്‍ക്കിയിലേക്കുള്ള വിമാനത്തില്‍ ഒരു വര്‍ഷത്തിനിടെ ഇത്തരം രണ്ടാമത്തെ സംഭവമാണിത്. അടിയന്തര ലാന്‍ഡിംഗ് നടത്തിയ ഉടന്‍ യാത്രക്കാര്‍ ഓടി എയര്‍പോര്‍ട്ടിന്റെ പുറത്തു കടക്കുകയായിരുന്നു.