ന്യൂദൽഹി- സുനന്ദ പുഷ്‌കറിന്റെ മരണത്തിൽ കോൺഗ്രസ് നേതാവും എം.പിയുമായ ശശി തരൂരിനെ പ്രതിയാക്കി പോലീസ് കുറ്റപത്രം സമർപ്പിച്ചു. ആത്മഹത്യാപ്രേരണക്കും ഗാർഹിക പീഡനത്തിനുമാണ് കേസ്. ദൽഹി പട്യാല ഹൗസ് കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്. സുനന്ദ പുഷ്‌കറിന്റെത് ആത്മഹത്യ തന്നെയാണെന്നും കുറ്റപത്രത്തിലുണ്ട്. പത്തുവർഷം വരെ തടവ് ലഭിക്കാവുന്ന വകുപ്പുകൾ അനുസരിച്ചാണ് കേസ്. 2014 ജനുവരി പതിനേഴിനാണ് സുനന്ദ പുഷ്‌കറെ ദൽഹിയിലെ നക്ഷത്ര ഹോട്ടലിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഗുളിക അമിതമായി കഴിച്ചതാണ് മരണത്തിന് കാരണമെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ടിലുണ്ടായിരുന്നു. എന്നാൽ ഈ ഗുളികയുടെ സാന്നിധ്യം കാണാതിരുന്നത് പോസ്റ്റുമോർട്ടം റിപ്പോർട്ടിനെ പറ്റിയും സംശയം ജനിപ്പിച്ചിരുന്നു.