തിരുവനന്തപുരം- മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസില്‍ വെടി പൊട്ടിയ സംഭവത്തില്‍ എസ്.ഐക്ക് സസ്‌പെന്‍ഷന്‍.
എസ്.ഐ ഹാഷിം റഹ്മാനെയാണ് സര്‍വീസില്‍ നിന്ന് സസ്‌പെന്റ് ചെയ്തത്. റാപ്പിഡ് ആക്ഷന്‍ ഫോഴ്‌സിലെ എസ്.ഐയായിരുന്നു ഇദ്ദേഹം. കഴിഞ്ഞ ദിവസം രാവിലെയാണ് തോക്കു വൃത്തിയാക്കുന്നതിനിടെ ക്ലിഫ് ഹൗസിലെ ഗാര്‍ഡ് റൂമില്‍ വെടി പൊട്ടിയത്. എസ്.ഐ അലക്ഷ്യമായി തോക്ക് കൈകാര്യം ചെയ്തുവെന്ന പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.
ചൊവ്വാഴ്ച രാവിലെ 9.30യ്ക്കാണ് സംഭവം നടന്നത്. രാത്രി ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥര്‍ പോയശേഷം രാവിലെ ഡ്യൂട്ടിക്ക് കയറിയ ഉദ്യോഗസ്ഥന്‍ തോക്ക് വൃത്തി യാക്കുകയായിരുന്നു. ഇത് സാധാരണ നടപടിയാണ്. ഈ സമയത്ത് പിസ്റ്റളിന്റെ ചേംബ റില്‍ വെടിയുണ്ട ഉണ്ടായിരുന്നു. തോക്ക് താഴോട്ടാക്കി വൃത്തിയാക്കുന്നതിനിടെ വെടി പൊട്ടി. ആര്‍ക്കും പരിക്കേറ്റിരുന്നില്ല. എന്നാല്‍ സംഭവം വലിയ സുരക്ഷാ വീഴ്ചയാണെ ന്നാണ് സേന വിലയിരുത്തിയത്. പിന്നാലെ തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷ ണര്‍ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. ഈ അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാന ത്തിലാണ് പിഴവ് പറ്റിയ റാപിഡ് ആക്ഷന്‍ ഫോഴ്‌സ് എസ്.ഐ ഹാഷിം റഹ്മാനെതിരെ നടപടിയെടുത്തത്.