Sorry, you need to enable JavaScript to visit this website.

പിണറായിക്ക് വേണ്ടത് താളത്തിനൊത്ത് തുള്ളുന്നവരെ, മല്ലിക സാരാഭായിയുടെ നിയമനത്തെ വിമര്‍ശിച്ച് വി.മുരളീധരന്‍

ന്യൂദല്‍ഹി- കലാമണ്ഡലം കല്‍പിത സര്‍വകലാശാലയുടെ ചാന്‍സലര്‍ ആയി മല്ലിക സാരാഭായിയെ നിയമിച്ചതിനെ വിമര്‍ശിച്ച് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരന്‍. പ്രധാനമന്ത്രിക്ക് എതിരെ അസത്യ പ്രചാരണം നടത്തുന്നുവെന്നതാണ് മല്ലിക സാരാഭായില്‍ സി.പി.എം കാണുന്ന യോഗ്യതയെന്ന് അദ്ദേഹം ആരോപിച്ചു. ഈ രാജ്യത്ത് വേറെ കലാകാരന്മാര്‍ ഇല്ലാഞ്ഞിട്ടല്ല. ചൊല്‍പ്പിടിയില്‍ നില്‍ക്കുന്നരെ മാത്രമാണ് മുഖ്യമന്ത്രിക്കു വേണ്ടത്. താളത്തിനൊത്തു തുള്ളുന്നവരെയാണ് പിണറായി വിജയന് ആവശ്യമെന്നും അദ്ദേഹം പറഞ്ഞു.
ചാന്‍സലര്‍ സ്ഥാനത്തുനിന്ന് ഗവര്‍ണറെ നീക്കുന്നത് സിപിഎമ്മിന്റെ സ്വജനപക്ഷപാതവും അഴിമതിയും എതിര്‍ത്തതുകൊണ്ട് മാത്രമാണ്. ബില്‍ ഭരണഘടനാ വിരുദ്ധമാണ്. കോടതിയില്‍ നില്‍ക്കില്ല. എന്തിനു വേണ്ടിയാണ് ബില്‍ അവതരണമെന്നത് ജനങ്ങളോട് വിശദീകരിക്കാന്‍ സര്‍ക്കാരിനു കഴിയില്ല. യുജിസി ചട്ടത്തിനും നാട്ടിലെ നിയമങ്ങള്‍ക്കും ഭരണഘടനയ്ക്കും എതിരെയാണ് സര്‍ക്കാരിന്റെ നീക്കം. പ്രതിപക്ഷം സര്‍ക്കാരിന് കുടപിടിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

 

Latest News