കൊല്ലം-കോളജ് യൂണിയൻ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കൊല്ലം എസ്.എൻ കോളജിൽ എസ്.എഫ്.ഐ– എ.ഐ.എസ്.എഫ് സംഘർഷത്തിൽ 11 എ.ഐ.എസ്.എഫ് പ്രവർത്തകർക്ക് പരിക്കേറ്റു. ഇവരെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തലയ്ക്കു ഗുരുതരമായി പരുക്കേറ്റ മൂന്നു വിദ്യാർഥികളെ പാരിപ്പള്ളി മെഡിക്കൽ കോളജിലേക്ക് മാറ്റി. സംഘർഷത്തിന്റെ വിഡിയോ പുറത്തുവന്നിട്ടുണ്ട്. തെരഞ്ഞെടുപ്പിൽ 15 സീറ്റുകൾ എ.ഐ.എസ്.എഫ് നേടിയിരുന്നു. ഇതിന്റെ വൈരാഗ്യത്തിൽ എസ്.എഫ്.ഐ പ്രവർത്തകർ മർദിക്കുകയായിരുന്നുവെന്ന് എ.ഐ.എസ്.എഫ് ആരോപിച്ചു.
സംഘമായി ചേർന്ന് മാരക ആയുധങ്ങളുമായി ആക്രമിക്കുകയായിരുന്നു. കോളജിലെ ലഹരി ഉപയോഗത്തിൽ എസ്.എഫ്.ഐക്ക് പങ്കുണ്ടെന്നും തെളിവ് പുറത്തുവിടുമെന്ന് ഭയവും ആക്രമണത്തിന് കാരണമായെന്ന് എ.ഐ.എസ്.എഫ് പറയുന്നു. സംഭവത്തിൽ ഇതുവരെ പോലീസ് കേസെടുത്തിട്ടില്ല.കോളേജിൽ നിന്നുള്ള വിദ്യാർഥികൾക്ക് പുറമെ ജില്ലാ കമ്മിറ്റി അംഗങ്ങളായ എസ്.എഫ് ഐ നേതാക്കൾ വരെ മർദ്ദിച്ചുവെന്നും . മാരകായുധങ്ങൾ ഇവരുടെ പക്കലുണ്ടായിരുന്നുവെന്നും എ.ഐ.എസ്.എഫ് പ്രവർത്തകർ ആരോപിച്ചു. സംഭവത്തിൽ പ്രതിഷേധിച്ച് എ.ഐ.എസ്.എഫ് നാളെ കൊല്ലം ജില്ലയില്‍ വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ചു.