ദോഹ - ലോകകപ്പിന്റെ പ്രി ക്വാര്‍ട്ടര്‍ ഫൈനലില്‍ സ്പെയിനിനെ ആദ്യ പകുതിയില്‍ വിറപ്പിച്ച് മൊറോക്കൊ. ആഫ്രിക്കന്‍ വന്‍കരയുടെ അവശേഷിക്കുന്ന ഏക പ്രതിനിധികളായ മൊറോക്കോ ഒന്നാം പകുതിയുടെ അവസാന മിനിറ്റുകളില്‍ പലതവണ ഗോളിനടുത്തെത്തി. പൊതുവെ സ്പെയിനിനായിരുന്നു ആധിപത്യമെങ്കിലും തുറന്ന അവസരങ്ങളൊന്നും സൃഷ്ടിക്കാന്‍ അവരുടെ യുവനിരക്ക് സാധിച്ചില്ല. അതേസമയം അശ്റഫ് ഹകീമിയും ഹകീം സിയേഷും പലതവണ സ്പാനിഷ് പ്രതിരോധം തുറന്നെടുത്തു. എങ്കിലും ഗോള്‍രഹിതമായാണ് ആദ്യ പകുതി അവസാനിച്ചത്.