കോഴിക്കോട്- കോഡിനേഷന്‍ ഓഫ് ഇസ്ലാമിക് കോളേജസ് (സി.ഐ.സി) ജനറല്‍ സെക്രട്ടറി ഹക്കീം ഫൈസിക്കെതിരെ തേഞ്ഞിപ്പലം പോലീസ് കേസെടുത്തു. സമൂഹ മാധ്യമങ്ങള്‍ വഴിസമസ്ത പ്രവര്‍ത്തകര്‍ക്കിടയില്‍ കലാപത്തിന് ശ്രമിച്ചുവെന്നാരോപിച്ച് സമസ്ത നല്‍കിയ പരാതിയിലാണ് കേസ്.
ഹക്കീം ഫൈസിക്കും അനുയായികളായ 12 പേര്‍ക്കും എതിരെയാണ് കേസ്. ആഴ്ചകള്‍ക്ക് മുമ്പ് ചേര്‍ന്ന സമസ്ത കോഡിനേഷന്‍ കമ്മിറ്റി യോഗത്തിലാണ് പരാതി നല്‍കാന്‍ തീരുമാനിച്ചത്.
സമൂഹമാധ്യമങ്ങള്‍ വഴി സമസ്തക്കെതിരെ വ്യാജ പ്രചാരണം നടത്തുന്നു, നേതാക്കന്മാരെ അപകീര്‍ത്തിപ്പെടുത്തുന്നു, സമസ്ത പ്രവര്‍ത്തകര്‍ക്കിടയില്‍ അഭിപ്രായ ഭിന്നതയുണ്ടാക്കി കലാപത്തിന് ശ്രമിക്കുന്നു തുടങ്ങിയ ആരോപണങ്ങളാണ് ഹക്കീം ഫൈസിക്കെതിരെ ഉയര്‍ത്തിയിരിക്കുന്നത്. ഇവ ചൂണ്ടിക്കാട്ടി മുമ്പ് ഹക്കീം ഫൈസിയെ സമസ്തയില്‍നിന്ന് പുറത്താക്കിയിരുന്നു.