Sorry, you need to enable JavaScript to visit this website.

ലാലുവിന്റെ വൃക്ക മാറ്റിവെക്കല്‍ ശസ്ത്രക്രിയ പൂര്‍ത്തിയായി, നില തൃപ്തികരം

ന്യൂദല്‍ഹി- ബിഹാര്‍ മുന്‍മുഖ്യമന്ത്രിയും ആര്‍.ജെ.ഡി നേതാവുമായ ലാലു പ്രസാദ് യാദവിന്റെ വൃക്ക മാറ്റിവെക്കല്‍ ശസ്ത്രക്രിയ പൂര്‍ത്തിയായി. സിംഗപ്പൂരിലാണ് ശസ്ത്രക്രിയ നടന്നത്. ലാലു പ്രസാദ് യാദവിന്റേയും വൃക്ക ദാനം ചെയ്ത അദ്ദേഹത്തിന്റെ മകള്‍ രോഹിണി ആചാര്യയുടേയും ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചതായി തേജസ്വി യാദവ് അറിയിച്ചു.
ലാലു പ്രസാദ് യാദവിന്റെ ആരോഗ്യനില വഷളയായതോടെയാണ് വൃക്കമാറ്റിവെക്കല്‍ തീരുമാനിച്ചത്. ഇന്നലെ ഇരുവരേയും ശസ്ത്രക്രിയക്ക് മുന്നോടിയായുള്ള പരിശോധനകള്‍ക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ശസ്ത്രക്രിയക്ക് മുമ്പ് രോഹിണി ആശുപത്രിയില്‍നിന്നുള്ള ചിത്രങ്ങളും പങ്കുവെച്ചിരുന്നു.
വൃക്ക സംബന്ധമായ അസുഖങ്ങളെ തുടര്‍ന്നാണ് ഡോക്ടര്‍മാര്‍ ലാലു പ്രസാദ് യാദവിന് വൃക്ക മാറ്റിവെക്കല്‍ ശസ്ത്രക്രിയ നിര്‍ദേശിച്ചത്. ലാലുവിന്റെ രണ്ടാമത്തെ മകളാണ് രോഹിണി. പിതാവിന് വൃക്ക നല്‍കാന്‍ തയാറായി രോഹണി മുന്നോട്ടു വരികയായിരുന്നു.

 

Latest News