കൊല്ലം- നൈജീരിയയില്‍ നാവികസേനയുടെ പിടിയിലായ നാവികസംഘത്തിന്റെ അവസ്ഥ കൂടുതല്‍ പ്രതിസന്ധിയിലേക്ക്. സംഘാംഗങ്ങള്‍ക്ക് മലേറിയ ഉള്‍പ്പെടെയുള്ള രോഗങ്ങള്‍ പിടിപെട്ടു. നാട്ടിലേക്ക് ബന്ധപ്പെടാനും കഴിയാത്ത അവസ്ഥയാണ് ഇവര്‍ക്കുള്ളത്.
സ്ത്രീധന പീഡനത്തെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത നിലമേല്‍ സ്വദേശിനി വിസ്മയയുടെ സഹോദരന്‍ വിജിത്തുമായുള്ള വീട്ടുകാരുടെ ബന്ധം വിച്ഛേദിക്കപ്പെട്ടിട്ട് ആറു ദിവസം ആകുന്നു. അവസാനം വിളിച്ചപ്പോള്‍ മലേറിയ ബാധിച്ചെന്ന വിവരമാണ് വീട്ടുകാരെ അറിയിച്ചത്. ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ് എന്നാണ് വീട്ടുകാരുടെ അറിവ്.
ഗിനിയന്‍ സേനയുടെ നിയന്ത്രണത്തില്‍ ആയിരുന്നപ്പോള്‍ സംഘാംഗങ്ങള്‍ക്ക് ദിവസവും വീട്ടിലേക്ക് ബന്ധപ്പെടാന്‍ കഴിഞ്ഞിരുന്നു. എന്നാല്‍ നിയന്ത്രണം നൈജീരിയ ഏറ്റെടുത്തതോടെ ഫോണുകള്‍ പോലും നല്‍കുന്നില്ല. അഞ്ചുമിനിറ്റ് സമയം മാത്രമാണ് വീട്ടുകാരുമായി ബന്ധപ്പെടാന്‍ നല്‍കുന്നത്. അഞ്ചു ദിവസം മുമ്പ് പനിയാണെന്ന് വിജിത്ത് മെസേജ് അയച്ചിരുന്നുവെന്ന് പിതാവ് ത്രിവിക്രമന്‍ നായര്‍ പറഞ്ഞു.
اقرأ المزيد
يحتوي هذا القسم على المقلات ذات صلة, الموضوعة في (Related Nodes field)
ചീഫ് എന്‍ജിനീയര്‍ക്കും പനിയാണെന്ന് അറിയിച്ചിരുന്നു. മൂന്നുദിവസം മുമ്പ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെന്നും മലേറിയ സ്ഥിരീകരിച്ചുവെന്നും വിവരം ലഭിച്ചു. ഫോണ്‍ കയ്യിലില്ലാത്തതിനാല്‍ കൂടുതല്‍ വിവരം അറിയാന്‍ കഴിയുന്നില്ല. വിജിത്തുമായി സംസാരിച്ചിട്ട് ആറുദിവസമായി. വളരെയേറെ വിഷമമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
മനുഷ്യനു സാധിക്കുന്ന എല്ലാ സഹായങ്ങളും ചെയ്യാമെന്നാണ് കേന്ദ്രമന്ത്രി വി മുരളീധരന്‍ അറിയിച്ചത്. എന്നാല്‍ ഇത്രയും ദിവസമായിട്ടും ഇടപെടല്‍ ഉണ്ടാകുന്നില്ല. എംബസിയില്‍ നിന്ന് ഒരു അറിയിപ്പും തങ്ങള്‍ക്കു ലഭിച്ചിട്ടില്ല. പെട്ടെന്ന് എല്ലാം ശരിയാകുമെന്നാണ് എംപിമാരും പറയുന്നതെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം കപ്പലില്‍ കുടുങ്ങിയവരെ മോചിപ്പിക്കാന്‍ ശ്രീലങ്ക, പോളണ്ട്, ഫിലിപ്പീന്‍സ് തുടങ്ങിയ രാജ്യങ്ങള്‍ ശക്തമായ ഇടപെടല്‍ നടത്തുമ്പോള്‍ ഇന്ത്യയുടെ ഇടപെടല്‍ വെറും പേരിനുമാത്രമെന്ന ആക്ഷേപവും ഉയരുന്നുണ്ട്. നിലവില്‍ നൈജീരിയന്‍ നിയന്ത്രണത്തില്‍ കപ്പലില്‍ ജോലി തുടരുകയാണ് നാവിക സംഘം.