Sorry, you need to enable JavaScript to visit this website.

അമ്മയുടെ സെൽഫി ഭ്രമം, കുഞ്ഞിന് ദാരുണാന്ത്യം

ജയ്പൂർ- എസ്‌കലേറ്ററിൽ നിന്ന് സെൽഫി എടുക്കാൻ ശ്രമിച്ച അമ്മയുടെ കയ്യിൽ നിന്നും താഴെ വീണ് പത്തു മാസം പ്രായമുള്ള കുഞ്ഞിന് ദാരുണാന്ത്യം. രാജസ്ഥാനിലെ ഗംഗാനഗറിലുള്ള ഒരു ഷോപ്പിങ് മാളിലാണ് ഞെട്ടിക്കുന്ന സംഭവം. ദുരന്തത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തു വന്നു. കുടുംബസമേതം ഷോപ്പിങ് മാളിലെത്തിയതായിരുന്നു ഇവർ. എസ്‌കലേറ്ററിന് ചുവട്ടിൽ വെച്ച്  ഭർത്താവ് ഭാര്യയെയും കുഞ്ഞിനെയും ചേർത്ത് നിർത്തി സെൽഫി എടുത്തിരുന്നു. പിന്നിട് ഇവർ എസ്‌കലേറ്ററിൽ കയറി. അവിടെ നിന്ന് സെൽഫി എടുക്കാൻ ശ്രമിക്കുന്നതിനടയിലാണ് കുഞ്ഞ് കയ്യിൽ നിന്ന് വഴുതി താഴേക്ക് വീണത്. സെൽഫി എടുക്കാൻ ശ്രമിക്കുന്നതിനടയിൽ അമ്മയുടെ ബാലൻസ് തെറ്റിയതാണ് ദുരന്തത്തിലേക്ക് നയിച്ചത്. അമ്മയുടെ കയ്യിൽ നിന്നും വഴുതിയ കുഞ്ഞ് താഴെയുള്ള കൈവരിയിൽ ഇടിച്ചാണ് താഴേക്ക് പതിച്ചത്. ഇത് വീഡിയോയിൽ വ്യക്തമാണ്. 
അമ്മയും അച്ഛനും പിന്നാലെ ഓടിയെങ്കിലും കുഞ്ഞ് വീഴ്ചയിൽ തന്നെ മരിച്ചിരുന്നു. മാളിലുണ്ടായിരുന്നവർ കുട്ടിയെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു. കുഞ്ഞിനെ ഡോക്ടറെ കാണിച്ച് മടങ്ങും വഴിയാണ് ഇവർ മാളിൽ കയറിയത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു
 

<iframe width="560" height="315" src="https://www.youtube.com/embed/vwUkVwPN9MU" frameborder="0" allow="autoplay; encrypted-media" allowfullscreen></iframe>

Latest News