ന്യൂദല്‍ഹി- പെരുമ്പാവൂര്‍ ജിഷ വധക്കേസിലെ പ്രതി അമീറുല്‍ ഇസ്ലാമിന്റെ ജയില്‍ മാറ്റ ഹരജിയില്‍ കേരളത്തിനും അസമിനും സുപ്രീം കോടതി നോട്ടീസ്. നാലാഴ്ചയ്ക്കകം മറുപടി നല്‍കാനാണ് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്.
കേരളത്തില്‍നിന്ന് അസമിലേക്ക് ജയില്‍ മാറ്റണമെന്ന് ആവശ്യപ്പെട്ടാണ് അമീറുല്‍ ഇസ്ലാം സുപ്രീം കോടതിയെ സമീപിച്ചത്. നിലവിലെ ജയില്‍ ചട്ടപ്രകാരം അമീറുല്‍ ഇസ്ലാമിനെ അസമിലേക്ക് മാറ്റാന്‍ കഴിയില്ലെന്ന് സുപ്രീം കോടതി നേരത്തെ വ്യക്തമാക്കിയിരുന്നു. ജയില്‍ മാറ്റം ആവശ്യമെങ്കില്‍ കേരള സര്‍ക്കാര്‍ പുറപ്പെടുവിച്ച 2014ലെ ചട്ടങ്ങള്‍ ചോദ്യം ചെയ്യണമെന്നും സുപ്രീം കോടതി നിര്‍ദേശിച്ചിരുന്നു.
2014ലെ ജയില്‍ നിയമത്തിലെ 587ാം വകുപ്പ് പ്രകാരം വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടവരെ ജയില്‍ മാറാന്‍ അനുവദിക്കാനാകില്ല. വധശിക്ഷയ്‌ക്കെതിരായ അപ്പീല്‍ കോടതിയുടെ പരിഗണനയിലുണ്ടെങ്കില്‍ മറ്റൊരു ജയിലിലേക്ക് മാറ്റാന്‍ കഴിയില്ലെന്നാണ് വ്യവസ്ഥ. ഈ വ്യവസ്ഥകള്‍ നിലനില്‍ക്കെ അസമിലേക്ക് മാറ്റണമെന്ന പ്രതിയുടെ ആവശ്യം അംഗീകരിക്കാന്‍ കഴിയില്ലെന്ന് ജസ്റ്റിസ് ദിനേശ് മഹേശ്വരി അധ്യക്ഷനായ ബെഞ്ച് പറഞ്ഞു.
اقرأ المزيد
يحتوي هذا القسم على المقلات ذات صلة, الموضوعة في (Related Nodes field)