Sorry, you need to enable JavaScript to visit this website.

ലിംഗസമത്വ പ്രതിജ്ഞ പിൻവലിച്ചിട്ടില്ല, ലക്ഷ്യം ലിംഗനീതിയെന്ന് കുടുംബശ്രീ എക്‌സിക്യൂട്ടീവ് ഡയറക്ടർ

കോഴിക്കോട് - ലിംഗസമത്വ പ്രചാരണ പരിപാടിക്കായി തയ്യാറാക്കിയ പ്രതിജ്ഞ പിൻവലിച്ചുവെന്ന ചില മാധ്യമങ്ങളിലെ വാർത്ത തള്ളി കുടുംബശ്രീ. പ്രതിജ്ഞ പിൻവലിച്ചിട്ടില്ലെന്ന് കുടുംബശ്രീ എക്‌സിക്യൂട്ടീവ് ഡയറക്ടർ അറിയിച്ചു. പ്രതിജ്ഞ പിൻവലിക്കണമെന്ന് ചിലർ ആവശ്യപ്പെട്ടതിനു പിന്നാലെ അനുകൂല നടപടി ഉണ്ടായതായി ചില വാർത്തകൾ വന്നിരുന്നു. ഇതിന് പിന്നാലെയാണ് കുടുംബശ്രീയുടെ വിശദീകരണം. ഡയറക്ടറുടെ വിശദീകരണം:
കേന്ദ്രാവിഷ്‌കൃത പദ്ധതിയായ ദേശീയ ഗ്രാമീണ ഉപജീവന മിഷൻ (എൻ.ആർ.എൽ.എം) 'നയി ചേതന' എന്ന പേരിൽ നടത്തുന്ന ദേശീയ ക്യാമ്പയിന്റെ ഭാഗമായി 2022 നവംബർ 25 മുതൽ ഡിസംബർ 23വരെ ലിംഗാധിഷ്ഠിത അതിക്രമങ്ങൾക്കെതിരെയും ലിംഗനീതി ഉറപ്പാക്കുന്നതിനുമായി രാജ്യത്തൊട്ടാകെ അയൽക്കൂട്ടതലം വരെ വിവിധ പരിപാടികൾ നടത്തിവരുന്നു.
 ലിംഗാധിഷ്ഠിത അതിക്രമങ്ങളെ തിരിച്ചറിയുക, അതിക്രമങ്ങൾക്കെതിരെ ശബ്ദമുയർത്തുകയും സഹായം ആവശ്യപ്പെടുകയും ചെയ്യുക, അതിക്രമങ്ങൾക്കെതിരെയുള്ള മുന്നേറ്റങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കുക എന്നീ വിഷയങ്ങളെ ആസ്പദമാക്കിയാണ് നാലാഴ്ച നീണ്ടുനിൽക്കുന്ന പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തിട്ടുള്ളത്. അതിക്രമങ്ങളെ പ്രതിരോധിക്കുന്നതിനുള്ള സാമൂഹ്യ ഉത്തരവാദിത്വം വളർത്തിയെടുക്കുകയും ലിംഗനീതിയിലേക്ക് സമൂഹത്തെ നയിക്കുകയും ചെയ്യുക എന്നതാണ് ഈ ക്യാമ്പയിന്റെ ലക്ഷ്യം.
കേരളത്തിൽ ഈ പരിപാടിയുടെ നോഡൽ ഏജൻസി കുടുംബശ്രീയാണ്. നയി ചേതന ജൻഡർ ക്യാമ്പയിന്റെ ഭാഗമായി തയ്യാറാക്കിയ പ്രതിജ്ഞ പിൻവലിച്ചു എന്ന് ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തതായി ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. കുടുംബശ്രീ പ്രതിജ്ഞ പിൻവലിച്ചിട്ടില്ല എന്നറിയിക്കുന്നു.

Latest News