Sorry, you need to enable JavaScript to visit this website.

കുഴൽക്കിണർ കുഴിക്കുന്നതിനിടെ മൺപാത്രത്തിൽ നിറയെ സ്വർണ്ണാഭരണങ്ങൾ

അമരാവതി - വയലിൽ കുഴൽ കിണർ കുഴിയെടുക്കുന്നതിനിടെ സ്വർണ്ണാഭരണങ്ങൾ കണ്ടെത്തി. 17 സ്വർണ നാണയങ്ങളടങ്ങിയ മൺപാത്രമാണ് കണ്ടെത്തിയത്. ആന്ധ്രാപ്രദേശിലെ ഏലൂർ ജില്ലയിലെ എടുവാദല പാലം ഗ്രാമത്തിലാണ് സംഭവം. 
 എടുവാദല പാലം വില്ലേജിലെ മനുകൊണ്ട സത്യൻ നാരായണന്റെ വയലിൽ നിന്നാണ് നാണയങ്ങൾ കണ്ടെടുത്തതെന്ന്‌
ഉദ്യോഗസ്ഥർ പറഞ്ഞു. അന്വേഷണത്തിൽ വയലിൽ ജോലി ചെയ്യുന്ന ഒരു തൊഴിലാളിയുടെ പക്കൽ നിന്ന് ഒരു സ്വർണനാണയം കൂടി കണ്ടെത്തിയെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.
 61 ഗ്രാം ഭാരമുള്ള 18 നാണയങ്ങളാണ് പിടിച്ചെടുത്തതെന്ന് കൊയ്യാല ഗുഡെം തഹസിൽദാർ പി നാഗമണി പറഞ്ഞു. സ്വർണനാണയങ്ങൾ ജില്ലാ കലക്ടർക്ക് കൈമാറി.

Latest News