വാഷിംഗ്ടണ്‍-ന്യൂയോര്‍ക്ക് നഗരം എലി ശല്യത്താല്‍ വീര്‍പ്പുമുട്ടുകയാണ്. എലി ശല്യം ഇല്ലാതാക്കാന്‍ സകലവഴികളും നോക്കി തളര്‍ന്ന മേയര്‍ ഇപ്പോള്‍ പരസ്യം നല്‍കിയിരിക്കുകയാണ്. എലിശല്യം ഇല്ലാതാക്കുന്നതിന് ആവശ്യമായ പദ്ധതി തയാറാക്കുന്നതിന് ഒരാളെ തിരയുകയാണ് മേയര്‍. എലിയെ പിടിക്കാനെത്തുന്നവര്‍ക്ക് മേയര്‍ പ്രഖ്യാപിച്ച ശമ്പളം സങ്കല്‍പിക്കാനാവാത്തതാണ്.
വര്‍ഷത്തില്‍ ഒരു കോടിക്ക് മുകളില്‍ ഈ ജോലിക്കെത്തുന്നവര്‍ക്ക് ശമ്പളം കിട്ടും. പദ്ധതികള്‍ തയ്യാറാക്കുക, അതിന് മേല്‍നോട്ടം വഹിക്കുക, എലികളെ ഇല്ലാതാക്കാന്‍ വേണ്ടി പ്രവര്‍ത്തിക്കുന്ന ടീമിനെ നയിക്കുക തുടങ്ങിയ കാര്യങ്ങളാണ് ഇയാള്‍ക്ക് ചെയ്യേണ്ടി വരിക. അങ്ങനെ ഒരാള്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ ആരംഭിച്ച് കഴിഞ്ഞു.
ന്യൂയോര്‍ക്കില്‍ ഏകദേശം 1.8 കോടി എലികളെങ്കിലും ഉണ്ടെന്നാണ് കണക്ക്. ഇവയെ എല്ലാം ഇല്ലാതാക്കാനായാണ് ഇപ്പോള്‍ നഗരത്തിന്റെ നാഥന്‍ ഒരാളെ തിരയുന്നത്. ഒപ്പം തന്നെ പ്രസിദ്ധീകരിച്ച പരസ്യത്തില്‍ എലിശല്ല്യം ഇല്ലാതെയാക്കാന്‍ നഗരവാസികളും ശ്രമിക്കണം എന്ന് പറയുന്നു. നഗരത്തിന്റെ മേയര്‍ എറിക് ആഡംസ് ആണ് എലിയെ ഇല്ലാതാക്കാന്‍ സഹായിക്കുന്നയാള്‍ക്ക് വേണ്ടി പരസ്യം നല്‍കിയിരിക്കുന്നതും എലികളെ ഇല്ലാതെയാക്കാന്‍ സഹായിക്കുന്നവര്‍ക്കായി ഇത്രയധികം തുക നല്‍കാന്‍ തയ്യാറാണ് എന്നും അറിയിച്ചത്.പ്രോജക്ട് മാനേജ്മെന്റിലോ നഗര ആസൂത്രണത്തിലോ പരിചയമുള്ള ആര്‍ക്കും അപേക്ഷിക്കാന്‍ അര്‍ഹതയുണ്ട് എന്നാണ്. ഒപ്പം എലിശല്യം ഇല്ലാതാക്കുന്ന ആളുകള്‍ക്കായി 1.13 കോടി രൂപ നല്‍കുമെന്നും എറിക് പറയുന്നു.