ന്യൂദല്‍ഹി- അഗ്നിവീര്‍ പദ്ധതിയുടെ ഭാഗമായി നാവിക സേനയില്‍ ആദ്യമായി 341 സെയിലര്‍മാര്‍ എത്തുന്നു. നാല് വര്‍ഷത്തേക്ക് കരാര്‍ അടിസ്ഥാനത്തില്‍ സേനയില്‍ നിയമനം നല്‍കുന്ന അഗ്‌നീവര്‍ പദ്ധതി വഴിയാണ് 341 വനിതകള്‍ക്ക് നാവിക സേനയില്‍ പ്രവേശനം നല്‍കിയത്. വനിതകള്‍ ഉള്‍പ്പെടെ 3,000 ത്തോളം പേര്‍ അഗ്‌നിവീര്‍ പദ്ധതി വഴി നാവിക സേനയില്‍ പ്രവേശിച്ചിട്ടുണ്ട്.
ആകെ പത്തു ലക്ഷം അപേക്ഷകള്‍ ലഭിച്ചപ്പോള്‍ ഇതില്‍ 82,000 അപേക്ഷള്‍ വനിതകളുടേതായിരുന്നു എന്ന് നാവിക സേന മേധാവി ആര്‍. ഹരികുമാര്‍ പറഞ്ഞു. സേനകളില്‍ ലിംഗമസമത്വമുണ്ട്. യുദ്ധമുഖത്ത് സത്രീകളെ കാണാനാവും. നാവികസേനയില്‍ ഫൈറ്റര്‍ പൈലറ്റുമാരും എയര്‍ ഓപ്പറേഷന്‍ ഓഫീസര്‍മാരായും സ്ത്രീകളുണ്ട്. ഇപ്പോള്‍ വനിത നാവികരെയും ഉള്‍പ്പെടുത്താന്‍ തുടങ്ങി. അടുത്ത വര്‍ഷങ്ങളില്‍ എല്ലാ ബ്രാഞ്ചുകളിലും പ്രവേശനം നല്‍കുമെന്നും നാവികസേനാ മേധാവി പറഞ്ഞു.