കൊലം- ജോലിക്കൂലി ചോദിച്ചതിന് തൊഴിലാളിയെ ഭാര്യയുടെ മുന്നിലിട്ടു മര്‍ദ്ദിച്ചതായി പരാതി. വെട്ടിക്കവല സ്വദേശി വിജയകുമാറിനാണ് മര്‍ദ്ദനമേറ്റത്. പരുക്കേറ്റ യുവാവ് കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്.കഴിഞ്ഞ ദിവസം വൈകിട്ടായിരുന്നു സംഭവം. മുട്ടവിള സ്വദേശി കോണ്‍ട്രാക്ടര്‍ തങ്കപ്പന്‍പിള്ളയുടെ കീഴില്‍ ജോലി വരികയായിരുന്നു വിജയകുമാര്‍. മകള്‍ക്ക് അസുഖം ബാധിച്ചതോടെ രണ്ട് ദിവസം ജോലിക്ക് പോയില്ല. മുന്‍ ദിവസങ്ങളിലെ കൂലി വാങ്ങാന്‍ ഭാര്യക്കൊപ്പം കോണ്‍ട്രാക്ടറുടെ വീട്ടിലെത്തിയപ്പോള്‍ തര്‍ക്കമുണ്ടായി. തങ്കപ്പന്‍പിള്ള പട്ടിക കൊണ്ട് മുഖത്തടിച്ചെന്നും മുറിയില്‍ പൂട്ടിയിട്ട് ക്രൂരമായി മര്‍ദ്ദിച്ചെന്നുമാണ് വിജയകുമാറിന്റെ പരാതി.
വിജയകുമാറിന്റേയും ഭാര്യയുടെയും നിലവിളി കേട്ട് നാട്ടുകാര്‍ ഓടിയെത്തി. തുടര്‍ന്ന് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെത്തിക്കുകയായിരുന്നു. വിജയകുമാറിന്റെ പരാതിയില്‍ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി