ജിദ്ദ- റെഡ് സീ ഇന്റര്‍നാഷനല്‍ ഫിലം ഫെസ്റ്റിവലില്‍ വിശിഷ്ടാതിഥിയായി സംഗീത മാന്ത്രികന്‍ എ.ആര്‍. റഹ്മാനും. മൂന്നാം തിയതി ശനിയാഴ്ച രാത്രി ഫെസ്റ്റിവലിനോടനുബന്ധിച്ചുള്ള സംഗീതമേളയില്‍ റഹ്മാന്‍ ഗാനമാലപിക്കും.
ഇന്ന് കാലത്ത് പത്ത് മണിക്ക് ചെന്നൈയില്‍ നിന്ന് ദോഹ വഴി ഖത്തര്‍ എയര്‍വെയ്‌സ് വിമാനത്തില്‍ ജിദ്ദയിലെത്തിയ റഹ്മാന്‍ ഉംറ നിര്‍വഹിക്കാന്‍ മക്കയിലേക്ക് തിരിച്ചു. ഷാരൂഖ് ഖാനെ ആദരിക്കുന്ന ചടങ്ങില്‍ പങ്കെടുക്കുന്ന റഹ് മാന്‍ ശനിയാഴചത്തെ സംഗീതമേളയ്ക്ക് ശേഷം ഞായറാഴ്ച തന്നെ ചെന്നൈയിലേക്ക് മടങ്ങും. പ്രൈവറ്റ് സെക്രട്ടറി അബ്ദുല്‍ ഖയ്യൂമിനൊപ്പമെത്തിയ എ.ആര്‍. റഹ് മാനെ സ്വീകരിക്കാനെത്തിയവരില്‍ ജിദ്ദ തമിഴ് സംഘം സാരഥി സിറാജുമുണ്ടായിരുന്നു.