Sorry, you need to enable JavaScript to visit this website.

മാനസികാരോഗ്യ കേന്ദ്രത്തില്‍ യുവതി മര്‍ദനമേറ്റ് മരിച്ചെന്ന് പരാതി

തിരുവനന്തപുരം-  പേരൂര്‍ക്കട മാനസികാരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിക്കപ്പെട്ട സ്മിതാ കുമാരി (42 ) മര്‍ദ്ദനമേറ്റ് മരിച്ചതായി പരാതി.
കഴിഞ്ഞ ശനിയാഴ്ചയാണ് ശാസ്താംകോട്ട അയാര്‍കുന്നത്തു നിന്ന് സ്മിതയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അധിക സംസാരമുള്ളതിന് ഇവിടത്തെ ചികിത്സയിലായിരുന്നു.
ഇന്ന് വൈകുന്നേരം ശ്വാസംമുട്ടല്‍മൂലം മെഡിക്കല്‍ കോളേജാശുപത്രിയില്‍ പ്രവേശിപ്പിച്ചതായി ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചു. മെഡിക്കല്‍ കോളേജിലെത്തിയ ബന്ധുക്കള്‍ക്കു സ്മിതാ കുമാരിയുടെ മൃതദേഹമാണ് കാണാന്‍ കഴിഞ്ഞത്. തലയില്‍ മുറിവേറ്റതായി കണ്ടു.
മാനസികരോഗ്യ കേന്ദ്രത്തില്‍നിന്ന് മര്‍ദ്ദനമേറ്റാണ് രോഗി മരിച്ചതെന്ന് ബന്ധുക്കള്‍ ആരോപിച്ചു. പേരൂര്‍ക്കട പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. പോസ്റ്റ്‌മോര്‍ട്ടം നടത്തി മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു കൊടുത്തു. ഉണ്ണികൃഷ്ണന്‍ നായരാണ് സ്മിതാ കുമാരിയുടെ ഭര്‍ത്താവ്. അഷിത, ആദിത്യന്‍ എന്നിവര്‍ മക്കളാണ്‌

 

Latest News