യാസിര്‍ അല്‍ശഹ്‌റാനി ആശുപത്രി വിട്ടു

റിയാദ് - ആരോഗ്യ നില മെച്ചപ്പെട്ടതിനെ തുടര്‍ന്ന് സൗദി ഫുട്‌ബോള്‍ താരം യാസിര്‍ അല്‍ശഹ്‌റാനി ആശുപത്രി വിട്ടതായി സൗദി ഫുട്‌ബോള്‍ ടീം അറിയിച്ചു. യാസിര്‍ അല്‍ശഹ്‌റാനിയെ ദിവസേനയുള്ള മെഡിക്കല്‍ ഫോളോ-അപ്പിന് വിധേയമാക്കുമെന്നും സൗദി ഫുട്‌ബോള്‍ ടീം പറഞ്ഞു.

ലോകകപ്പില്‍ സൗദി, അര്‍ജന്റീന മത്സരത്തിനിടെയാണ് ഗോള്‍കീപ്പര്‍ മുഹമ്മദ് അല്‍ഉവൈസുമായി ശക്തമായി കൂട്ടിയിടിച്ച് യാസിര്‍ അല്‍ശഹ്‌റാനിക്ക് പരിക്കേറ്റത്. ദോഹ ഹമദ് ആശുപത്രിയില്‍ നിന്ന് എയര്‍ ആംബുലന്‍സില്‍ റിയാദില്‍ എത്തിച്ച യാസിര്‍ അല്‍ശഹ്‌റാനിക്ക് പിന്നീട് ശസ്ത്രക്രിയ നടത്തിയിരുന്നു. യാസിര്‍ അല്‍ശഹ്‌റാനിയുടെ മുഖത്തെ അസ്ഥിയില്‍ പൊട്ടലുള്ളതായി പരിശോധനയില്‍ വ്യക്തമായിരുന്നു.

 

Latest News