ഷാര്‍ജ- കായംകുളം പുതുപ്പള്ളി തെക്ക് എഴുത്തുപള്ളില്‍ പരേതരായ രാഘവന്‍ ഉണ്ണിത്താന്റേയും രത്‌നമ്മയുടേയും മകന്‍ ഗോപകുമാര്‍ (48) ഷാര്‍ജയില്‍ വാഹനാപകടത്തില്‍ മരിച്ചു. മൃതദേഹം നാട്ടില്‍ കൊണ്ടുപോകും. 10 വര്‍ഷമായി പ്രവാസ ജീവിതം നയിക്കുന്ന ഗോപകുമാറിന്റെ ഭാര്യ ശ്രീജ. മകള്‍ ഗോപിക.