Sorry, you need to enable JavaScript to visit this website.

സ്വകാര്യ ഭാഗങ്ങളില്‍ ഡ്രില്ലിങ് ബിറ്റ് കുത്തിയിറക്കി; മകളെ പീഡിപ്പിച്ച പിതാവിന് 107 വര്‍ഷം തടവ്

പത്തനംതിട്ട-മാനസീക വെല്ലുവിളി നേരിടുന്ന മകളെ പീഡിപ്പിച്ച പിതാവിന് 107 വര്‍ഷം തടവും നാല് ലക്ഷം പിഴയും. നാല്‍പത് ശതമാനം മാനസിക വെല്ലുവിളി നേരിടുന്ന എട്ടാം ക്ലാസുകാരിയെയാണ് പിതാവ് ക്രൂരപീഡനത്തിന് ഇരയാക്കിയത്. പെണ്‍കുട്ടിയുടെ മാതാവ് പ്രതിയെ ഉപേക്ഷിച്ച് വീട് വിട്ടു പോയ സമയത്താണ് ഇയാള്‍ പെണ്‍കുട്ടിയോട് അതിക്രമം കാട്ടിയത്. പീഡനത്തിനിടെ കുട്ടിയുടെ സ്വകാര്യ ഭാഗങ്ങളില്‍ ഡ്രില്ലിങ് ബിറ്റ് കുത്തിയിറക്കിയതോടെ കുട്ടി സമീപത്തെ വീട്ടില്‍ അഭയം തേടിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്.  കേസില്‍ പബ്ളി ക് പ്രോസിക്യൂട്ടര്‍ അഡ്വ. ജെയ്‌സണ്‍ മാത്യുസ് ഹാജരായി.
പ്രോസിക്യുഷന്‍ വാദങ്ങള്‍ അംഗീകരിച്ച കോടതി പ്രതിക്ക് 107 വര്‍ഷം തടവും നാല് ലക്ഷം രൂപ പിഴയും വിധിച്ചത്. പിഴ അടച്ചില്ലെങ്കില്‍ അഞ്ച് വര്‍ഷം അധികമായി തടവ് അനുഭവിക്കണം. ചില വകുപ്പുകളിലെ ശിക്ഷ ഒന്നിച്ച് അനുഭവിച്ചാല്‍ മതി എന്നതിനാല്‍ 45 കാരനായ പ്രതിക്ക് 67വര്‍ഷത്തെ തടവ് ശിക്ഷ അനുഭവിച്ചാല്‍ മതിയാകും. പിഴത്തുക കുട്ടിക്ക് നഷ്ടപരിഹാരമായി നല്‍കാനും ഉത്തരവില്‍ പറയുന്നു.

 

Latest News