ഇസ്‌ലാമാബാദ് - പാക്കിസ്ഥാന്‍ ദേശീയ അസംബ്ലിയിലും പ്രവിശ്യാ അസംബ്ലികളിലും അംഗങ്ങളായ തന്റെ പാര്‍ട്ടിക്കാരെ മുഴുവന്‍ പിന്‍വലിക്കുമെന്ന് മുന്‍ പ്രധാനമന്ത്രി ഇംറാന്‍ ഖാന്‍. ഈ മാസം റാലിക്കിടെ വെടിയേറ്റ് പരിക്ക് പറ്റിയ ഖാന്‍ ആദ്യമായാണ് അതിന് ശേഷം പൊതുപരിപാടിയില്‍ പ്രത്യക്ഷപ്പെടുന്നത്.
ഏപ്രിലില്‍ അവിശ്വാസ പ്രമേയത്തിലൂടെയാണ് ഖാനെ പുറത്താക്കിയത്. തെരഞ്ഞെടുപ്പ് നടത്തണമെന്ന ഖാന്റെ ആവശ്യം സര്‍ക്കാര്‍ തള്ളിയിരുന്നു.