ചെന്നൈ- സ്ഥിരമായി പാമ്പ് കടിയേല്‍ക്കുന്നതായി സ്വപ്‌നം കാണുന്നതെന്തിന് പരിഹാരം കാണാന്‍ നാഗപൂജ നടത്തിയ 54 കാരന്റെ നാവില്‍ പാമ്പ് കടിച്ചു. കര്‍ഷകനായ രാജക്കാണ് അണലിയുടെ കടിയേറ്റത്.
ദുസ്വപ്‌നത്തിന് പരിഹാരം തേടി ജോത്സ്യനെ സമീപിച്ചപ്പോഴാണ് നാഗപൂജ നടത്താന്‍ നിര്‍ദേശിച്ചത്. ഇതിനായി സര്‍പ്പമുള്ള ഒരു കാവും ജോത്സ്യന്‍ തന്നെ നിര്‍ദേശിച്ചു. ഇതനുസരിച്ച് സര്‍പ്പത്തിന്റെ മുന്നില്‍ നാവ് പുറത്തേക്ക് നീട്ടിയായിരുന്നു പൂജ. അണലി നാവില്‍ കടിക്കുകയായിരുന്നു.
പാമ്പ് കടിയേറ്റ ഉടന്‍ തന്നെ പൂജാരി ഇയാളുടെ നാവ് മുറിച്ച് ഈറോഡ് മെഡിക്കല്‍ സെന്ററില്‍ എത്തിച്ച് ചികിത്സ നല്‍കി. ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ ഇയാള്‍ ബോധരഹിതനായെന്നും റിപ്പോര്‍ട്ടുണ്ട്.
നാവ് മുറിച്ചുമാറ്റിയ രാജക്ക് വേണ്ട ചികിത്സ നല്‍കിയെന്നും ആന്റിവെനം കുത്തിവെച്ചെന്നും ഈറോഡ് മണിയന്‍ മെഡിക്കല്‍ സെന്ററിലെ ഡോ. സെന്തില്‍ കുമാരന്‍ പറഞ്ഞു