സൂറത്ത്- സൂറത്തില്‍ ആം ആദ്മി പാര്‍ട്ടിയുടെ (എ.എ.പി) തിരഞ്ഞെടുപ്പ് യോഗത്തിനിടെ കല്ലേറുണ്ടായ സംഭവത്തില്‍ ഭരണകക്ഷിയായ ബി.ജെ.പിയെ കുറ്റപ്പെടുത്തി ആം ആദ്മി പാര്‍ട്ടി (എ.എ.പി) ഗുജറാത്ത് ഘടകം മേധാവി.
കതര്‍ഗാം നിയോജക മണ്ഡലത്തില്‍ എ.എ.പി യോഗം നടക്കുന്നതിനിടെ കല്ലെറിഞ്ഞ് ഒരു കുട്ടിക്ക് പരിക്കേറ്റതായി എ.എ.പിയുടെ ഗുജറാത്ത് കണ്‍വീനര്‍ ഗോപാല്‍ ഇറ്റാലിയ ആരോപിച്ചു.
'കതര്‍ഗാം നിയമസഭാ തിരഞ്ഞെടുപ്പില്‍ തോല്‍ക്കുമെന്ന ഭയം മൂലം ബി.ജെ.പി ഗുണ്ടകള്‍ ഇന്ന് എന്റെ പൊതുയോഗത്തിന് നേരെ കല്ലെറിഞ്ഞു, അതില്‍ ഒരു ചെറിയ കുട്ടിക്ക് പരിക്കേറ്റു' - ഇറ്റാലിയ ട്വിറ്ററില്‍ കുറിച്ചു.
സംസ്ഥാനത്ത് 27 വര്‍ഷത്തെ ഭരണത്തില്‍ ബി.ജെ.പി കുറച്ച് ജോലിയെങ്കിലും ചെയ്തിരുന്നെങ്കില്‍ എ.എ.പി യോഗത്തിന് നേരെ കല്ലെറിയേണ്ടി വരില്ലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
'ബിജെപിയുടെ കല്ലേറുകാര്‍ക്ക് പൊതുജനങ്ങള്‍ ചൂലുകൊണ്ട് ഉത്തരം നല്‍കുമെന്ന് എ.എ.പി ചിഹ്നം സൂചിപ്പിച്ച് അദ്ദേഹം പറഞ്ഞു.