Sorry, you need to enable JavaScript to visit this website.

ഇന്ത്യന്‍ വിദ്യാര്‍ഥികളെ കുറയ്ക്കാന്‍ സുനക്, കൈയടിച്ചത് അബദ്ധമായോ....

ലണ്ടന്‍- കുടിയേറ്റം കുറയ്ക്കുന്നതിന്റെ ഭാഗമായി വിദേശ വിദ്യാര്‍ഥികളുടെ എണ്ണം കുറക്കാന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക് ആലോചിക്കുന്നതായി റിപ്പോര്‍ട്ട്. ഗുണനിലവാരമില്ലാത്ത കോഴ്‌സുകള്‍ക്കു ചേരുന്ന വിദ്യാര്‍ഥികള്‍ ആശ്രിതരെ ബ്രിട്ടനിലേക്ക് എത്തിക്കുന്നത് തടയാനുള്ള തീരുമാനം അടുത്തുതന്നെ ഉണ്ടാകുമെന്നാണ് സുനകിന്റെ ഓഫീസ് അറിയിച്ചത്. പഠനത്തിന് എത്തുന്ന വിദ്യാര്‍ഥികളുടെ പങ്കാളികള്‍ക്ക് വിസ നല്‍കുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തുമെന്നാണ് കരുതുന്നത്.

ബ്രിട്ടനിലേക്കുള്ള കുടിയേറ്റം സ്വപ്‌നം കാണുന്ന ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്കുള്‍പ്പെടെ വന്‍ തിരിച്ചടിയാകും സുനകിന്റെ പുതിയ തീരുമാനങ്ങള്‍. അടുത്തിടെ യു.കെയിലേക്കുള്ള കുടിയേറ്റത്തില്‍ വന്‍വര്‍ധന രേഖപ്പെടുത്തിയതോടെയാണ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ തയാറെടുക്കുന്നത്. കോവിഡാനന്തരം ആയിരക്കണക്കിനു വിദ്യാര്‍ഥികളാണ് ഇന്ത്യയില്‍നിന്ന് യു.കെയിലേക്ക് പഠനത്തിനു പോയിരിക്കുന്നത്.

ഗുണനിലവാരമില്ലാത്ത ഡിഗ്രി ഏതെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടില്ല. ഇത്തരത്തില്‍ തീരുമാനമുണ്ടായാല്‍ പല സര്‍വകലാശാലകള്‍ക്കും വന്‍തിരിച്ചടി നേരിടേണ്ടിവരുമെന്നും വിദ്യാഭ്യാസ രംഗത്തെ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

 

Latest News