ഡബ്ളിൻ - ഏറെക്കാലത്തെ കാത്തിരിപ്പിന് ശേഷം കിട്ടിയ ടെസ്റ്റ് ക്രിക്കറ്റിലേക്കുള്ള അരങ്ങേറ്റ ദിവസത്തിൽ അയർലന്റിന് കാത്തിരിപ്പ് ബാക്കി. പാക്കിസ്ഥാനെതിരായ അരങ്ങേറ്റ ടെസ്റ്റിന്റെ ആദ്യ ദിവസം രാവിലെ മുതൽ പെയ്ത മഴ മത്സരം തടസ്സപ്പെടുത്തി. നീണ്ട കാത്തിരിപ്പിന് ശേഷം ആദ്യ ദിനത്തിലെ മത്സരം ഉപേക്ഷിച്ചതോടെ ആരാധകർ നിരാശരായി മടങ്ങി.
വ്യാഴാഴ്ച രാത്രി കനത്ത മഴ പെയ്തതോടെ മത്സരം തുടങ്ങാൻ വൈകി. രാവിലെ മുതൽ ചാറ്റൽ മഴയുണ്ടായിരുന്നു. ഉച്ചക്ക് ശേഷം നേരത്തെ കളി തുടങ്ങാമെന്ന ധാരണയിൽ ലഞ്ചിന് പിരിഞ്ഞെങ്കിലും പിന്നീട് മഴ കനത്തു.
2014 ൽ ഇംഗ്ലണ്ടിന് ടെസ്റ്റ് കളിച്ച ബോയ്ഡ് റാങ്കിൻ, മുപ്പത്തൊമ്പതുകാരൻ എഡ് ജോയ്സ് തുടങ്ങിയവർ അയർലന്റ് ടീമിലുണ്ട്.