Sorry, you need to enable JavaScript to visit this website.

പ്രവാസിയുടെ ഭാര്യയുടെ നഗ്നചിത്രം കൈക്കലാക്കി ബ്ലാക്കമെയില്‍ ചെയ്തു പീഡിപ്പിച്ചു

കണ്ണൂര്‍ -  പ്രവാസിയുടെ ഭാര്യയുടെ നഗ്‌നഫോട്ടോകള്‍ കൈക്കലാക്കി ഇതു പയോഗിച്ച് ഭീഷണിപ്പെടുത്തി വിവിധ സ്ഥലങ്ങളില്‍ കൊണ്ടുപോയി പീഡനം നടത്തിയെന്ന പരാതിയില്‍ യുവതിയടക്കം മൂന്ന് പേര്‍ക്കെതിരെ കേസെടുത്തു.
പോലീസിന് കൈമാറി. തലശ്ശേരി സ്വദേശിനിയായ യുവതിയാണ് പീഡനത്തിനിരയായത്. കണ്ണൂര്‍ തോട്ടട സ്വദേശികളായ ഫായിസ്, സുഹൈല്‍ എന്നിവര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെയാണ് കേസ്
2021 ഫെബ്രുവരി ഒമ്പത് മുതല്‍ 13 വരെയും എപ്രില്‍ 12, 13 വരെ തീയതികളില്‍ അതിരപ്പള്ളിയിലെ റിസോര്‍ട്ടിലും കോഴിക്കോട്ടെ റിസോര്‍ട്ടിലുമെത്തിച്ച് പീഡിപ്പിച്ചെന്നാണ് യുവതിയുടെ പരാതി. പിന്നീട് ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയതോടെയാണ് യുവതി പോലീസില്‍ പരാതിയുമായെത്തിയത്.
2015 മുതല്‍ പരിചയപ്പെട്ട മറ്റൊരു യുവതിയാണ് ഭര്‍തൃമതിയെ യുവാക്കളുടെ കെണിയില്‍പ്പെടുത്തിയത്. പിന്നീട് പണം ആവശ്യപ്പെട്ട് ഭീഷണിയും വന്നതോടെ യുവതി നിയമനടപടിയിലേക്ക് കടന്നത്. തലശ്ശേരി പോലീസ് പരാതി എടക്കാട് പോലീസിന് കൈമാറുകയായിരുന്നു.

 

Latest News