Sorry, you need to enable JavaScript to visit this website.

അത് ലീഗിന്റെ നിലപാടല്ല- സ്മസ്തയെ തള്ളി പി.എം.എ സലാം

മലപ്പുറം- ഫുട്ബാള്‍ താരാരാധന സംബന്ധിച്ച സമസ്തയുടെ അഭിപ്രായം  മുസ്ലിം ലീഗിന് ഇല്ലെന്ന് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ സലാം പ്രതികരിച്ചു. സമസ്തയുടേത് പൊതുവിഷയമായി കാണുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സമസ്തയുടെ നിലപാട് തികച്ചും വ്യക്തിപരമാണെന്നായിരുന്നു എം.കെ മുനീറിന്റെ പ്രതികരണം. വ്യക്തിപരമായ പരാമര്‍ശം മൊത്തത്തിലുള്ള പരാമര്‍ശമായി കാണരുത്. എന്തുകൊണ്ടാണ് അത്തരമൊരു പരാമര്‍ശം വന്നതെന്ന് അറിയില്ല. ജനങ്ങളുടെ ഫുട്ബാള്‍ ആവേശത്തെ പെട്ടെന്ന് അണച്ച് കളയാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.

ഫുട്ബാളിനോട് അമിത ആരാധന വേണ്ടെന്നും കളിക്കാരോടുള്ള ഇഷ്ടം ആരാധനയായി മാറരുതെന്നും സമസ്ത കഴിഞ്ഞ ദിവസം പ്രസ്താവന ഇറക്കിയിരുന്നു. അധിനിവേശക്കാരായ പോര്‍ച്ചുഗലിന്റെ ഉള്‍പ്പെടെ പതാക കെട്ടി നടക്കുന്നത് ശരിയല്ലെന്ന് സമസ്ത പോഷക സംഘടനയായ ജംഇയ്യത്തുല്‍ ഖുതബാ പള്ളി ഇമാമുമാര്‍ക്ക് നല്‍കിയ സര്‍ക്കുലറില്‍ പറഞ്ഞു.

 

Latest News