തിരുവനന്തപുരം-സ്‌പോര്‍ട്‌സിനെ മതവുമായി കൂട്ടിക്കുഴക്കേണ്ടതില്ലെന്നും കായികപ്രേമികളെ പ്രകോപിപ്പിക്കരുതെന്നും കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹ്മാന്‍ ഫുട്‌ബോള്‍ ലഹരിക്കെതിരായ സമസ്തയുടെ നിലപാട് തള്ളിയാണ് മന്ത്രിയുടെ പ്രസ്താവന. ആരാധന അതിന്റെ സമയത്ത് നടക്കുമെന്നും ഇഷ്ടമുള്ളവര്‍ അതില്‍ പങ്കെടുക്കുമെന്നും മന്ത്രി പറഞ്ഞു. താരാരാധന കായികപ്രേമികളുടെ വികാരമാണ്. മതം അതിന്റെ വഴിക്കും സ്‌പോര്‍ട്‌സ് അതിന്റെ വഴിക്കും പോകട്ടെ- വി അബ്ദുറഹിമാന്‍ പറഞ്ഞു.
ഫുട്‌ബോള്‍ ലഹരി ആകരുതെന്നും താരാരാധന അതിരു കടക്കരുതെന്നുമുള്ള സമസ്തഖുതുബാ കമ്മറ്റിയുടെ നിര്‍ദ്ദേശമാണ് വിവാദമായത്.
![]() |
കാര്യം വിട്ട് കളി വേണ്ട, ഫുട്‌ബോള്‍ ഭ്രാന്തിനെതിരെ സമസ്തയുടെ സന്ദേശം |