ന്യൂദല്‍ഹി- ലോകകപ്പില്‍ പങ്കെടുക്കാന്‍ ഇസ്ലാമിക പ്രഭാഷകന്‍ സാക്കിര്‍ നായിക്കിന് ക്ഷണം അയച്ചിട്ടില്ലെന്ന് ഖത്തര്‍ അറിയിച്ചതായി വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി പറഞ്ഞു. വാര്‍ത്താ ലേഖകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്ത്യ അന്വേഷിക്കുന്ന പിടികിട്ടാ പുള്ളിയായ സാക്കിര്‍ നായിക്കിനെ ക്ഷണിച്ചുവെന്ന റിപ്പോര്‍ട്ട് ഖത്തറുമായി ഉന്നയിച്ചുവെന്ന് ബാഗ് ചി പറഞ്ഞു. എത്രയും ശക്തമായി തന്നെ ബന്ധപ്പെട്ടവരുമായി ഈ പ്രശ്‌നം ഉന്നയിക്കുമെന്ന് വിദേശകാര്യ മന്ത്രി ഹര്‍ദീപ് പുരി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
തിവ്രവാദിയായ സാക്കിര്‍ നായിക്കിനെ ഖത്തര്‍ ക്ഷണിച്ച പശ്ചാത്തലത്തില്‍ ലോകകപ്പ് ഇന്ത്യ ബഹിഷ്‌കരിക്കണമെന്നും കളി കാണാന്‍ ഇന്ത്യക്കാര്‍ പോകരുതെന്നും ആവശ്യപ്പെട്ട് ബി.ജെ.പി രംഗത്തുവന്നിരുന്നു.
മതവിദ്വേഷം പ്രചരിപ്പിക്കുന്നുവെന്നും നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നുവെന്നും ആരോപിച്ച് 2016 നവംബറിലാണ് സാക്കിര്‍ നായിക്കിനെതിരെ ഇന്ത്യ കേസെടുത്തത്. തൊട്ടടുത്ത വര്‍ഷം അദ്ദേഹം മലേഷ്യയില്‍ അഭയം തേടി. അവിടെ അദ്ദേഹത്തിന് സ്ഥിരതാമസത്തിനുള്ള വിസ അനുവദിച്ചു.