Sorry, you need to enable JavaScript to visit this website.

ബലാത്സംഗക്കേസില്‍ ഇരയുടെ മൊഴി; സുപ്രധാന നിരീക്ഷണവുമായി സുപ്രീം കോടതി

ന്യൂദല്‍ഹി- ലൈംഗിക അതിക്രമ കേസുകളില്‍ കോടതി ഒരിക്കല്‍ ഇരയുടെ മൊഴി വിശ്വാസത്തില്‍ എടുത്തു കഴിഞ്ഞാല്‍ കേസിന്റെ തുടര്‍ച്ചയ്ക്ക് ആ മൊഴി ആധികാരികമാണെന്നു സുപ്രീംകോടതി. ഇത്തരം കേസുകളില്‍ പിടിച്ചെടുത്ത വസ്തുക്കളുടെ ഫോറന്‍സിക് പരിശോധന നടത്താന്‍ പോലീസ് പരാജയപ്പെട്ടാലും കേസിന്റെ മുന്നോട്ടുള്ള നടപടികള്‍ക്ക് അതിജീവിതയുടെ മൊഴി മതിയാകുമെന്നാണ് കോടതി വ്യക്തമാക്കിയത്. ചത്തീസ്ഗഡ് ഹൈക്കോടതി വിധിക്കെതിരേ നല്‍കിയ ഹരജിയിലാണ് ജസ്റ്റീസുമാരായ സഞ്ജയ് കിഷന്‍ കൗള്‍, അഭയ് എസ്. ഓക എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ച് ഇക്കാര്യം വ്യക്തമാക്കിയത്.
    എഫ്‌ഐആറില്‍ ഉള്‍പ്പടെ ഉള്ള മൊഴി കേസിന് ബലം നല്‍കും. പ്രസ്തുത കേസില്‍ അതിജീവിതയുടെ മൊഴി തന്നെ ധാരാളമാണെന്നും കോടതി വ്യക്തമാക്കി. സംഭവ സ്ഥലത്തു നിന്നു പോലീസ് കണ്ടെടുത്ത വസ്ത്രങ്ങളോ മറ്റു തെളിവുകളോ ഫോറന്‍സിക് പരിശോധനക്ക് വിധേയമാക്കിയില്ല എന്ന കാരണത്താല്‍ കേസിന്റെ ബലം കുറയുന്നില്ലെന്നും കോടതി വ്യക്തമാക്കി. ഹൈക്കോടതി വിധിക്കെതിരേ നല്‍കിയ ഹരജി തള്ളി.

 

Latest News