ജലന്ധര്‍- പഞ്ചാബില്‍ നാലു യുവതികള്‍ ചേര്‍ന്ന് യുവാവിനെ കാറില്‍ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചതായി റിപ്പോര്‍ട്ട്. കാറിലെത്തിയ നാലു യുവതികള്‍ തട്ടിക്കൊണ്ടുപോയ ശേഷം വിജനമായ വനപ്രദേശത്തു വെച്ച് പീഡിപ്പിച്ചുവെന്നാണ് 32കാരനായ ജലന്ധര്‍ സ്വദേശി പറയുന്നത്. അതേസമയം, പരാതി ലഭിച്ചിട്ടില്ലെന്ന് പോലീസ് പറയുന്നു. ജലന്ധറിലെ തുകല്‍ ഫാക്ടറി ജീവനക്കാരനാണ് ആരോപണവുമായി രംഗത്തുവന്നത്. യുവതികള്‍ കണ്ണില്‍ സ്‌പ്രേ തളിച്ചശേഷം കാറിലേക്ക് വലിച്ചു കയറ്റി വിജനമായ സ്ഥലത്തു കൊണ്ടുപോയി പീഡിപ്പിച്ചുവെന്നാണ് ഇയാള്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞത്. ഇതിനു ശേഷം കണ്ണു കെട്ടി തന്നെ ഒഴിഞ്ഞ സ്ഥലത്തേക്ക് തള്ളി യുവതികള്‍ സ്ഥലം വിടുകയായിരുന്നുവെന്നും പറഞ്ഞു. കൂടുതല്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കരുതെന്ന ഭാര്യയുടെ നിര്‍ബന്ധത്തെ തുടര്‍ന്നാണ് പോലീസില്‍ പരാതി നല്‍കാത്തതെന്നും യുവാവ് പറയുന്നു.
20-25 വയസ്സ് പ്രായം തോന്നിക്കുന്ന യുവതികളാണ് കാറില്‍ ഉണ്ടായിരുന്നത്. ഇംഗ്ലീഷിലാല്‍ പരസ്പരം സംസാരിച്ചിരുന്ന അവര്‍ തന്നോട് പഞ്ചാബിയിലാണ് സംസാരിച്ചതെന്നും യുവാവ് പറയുന്നു.
കാര്‍ വനപ്രദേശത്തേക്ക് കൊണ്ടുപോയ യുവതികള്‍ മദ്യപിച്ചുവെന്നും തന്റെ വായിലും മദ്യം ഒഴിച്ചുവെന്നും ഇയാള്‍ പറഞ്ഞു. വീട്ടിലെത്തിയ താന്‍ ഇക്കാര്യം ഭാര്യയോട് പറഞ്ഞപ്പോള്‍ പുറത്തുപറയേണ്ടെന്നും പോലീസിനെ സമീപിക്കേണ്ടെന്നും നിര്‍ബന്ധം പിടിച്ചു. ഒരു സുഹൃത്തിനോട് വിവരം പറഞ്ഞിരുന്നുവെന്നും അയാളാണ് മാധ്യമ്രപവര്‍ത്തകരെ വിവരമറിയിച്ചതെന്നും യുവാവ് പറഞ്ഞു. സംഭവത്തില്‍ പരാതികളൊന്നും ലഭിച്ചിട്ടില്ലെന്ന് താന ബസ്തി ബവ പോലീസ് സ്‌റ്റേഷന്‍ ഇന്‍ചാര്‍ജ് ഗഗന്‍ദീപ് സിംഗ് ഷെഖോന്‍ അറിയിച്ചു.