ജറൂസലം-ജറൂസലമില്‍ രണ്ടിടത്തുണ്ടായ സ്‌ഫോടനങ്ങളില്‍ ഒരാള്‍ കൊല്ലപ്പെടുകയും 15 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ബസ് സ്റ്റേഷനുകള്‍ ലക്ഷ്യമിട്ട് നടത്തിയ ആക്രമണമാണിതെന്ന് ഇസ്രായേല്‍ പൊതുസുരക്ഷാ മന്ത്രി പറഞ്ഞു.
സാധാരണയായി ധാരാളം പേര്‍ ബസ് കാത്തുനില്‍ക്കാറുള്ള ബസ് സ്റ്റോപ്പിനു സമീപമായിരുന്നു ആദ്യ സ്‌ഫോടനം. നഗരത്തിന്റെ വടക്കു ഭാഗത്ത് റമോത്തിലായിരുന്നു രണ്ടാമത്തെ സ്‌ഫോടനം. ഒരാള്‍ കൊല്ലപ്പെട്ട സ്‌ഫോടനത്തില്‍ പരിക്കേറ്റവരില്‍ നാലു പേരുടെ നില ഗുരുതരമാണെന്ന് ഇസ്രായേല്‍ ഉദ്യോഗസ്ഥര്‍ പറഞ്ഞു.
വെസ്റ്റ് ബാങ്കില്‍ ഇസ്രായേല്‍ സൈന്യം ആരംഭിച്ച റെയ്ഡിനു പിറകെ ഫലസ്തീന്‍-ഇസ്രായേല്‍ സംഘര്‍ഷം രൂക്ഷമായി കൊണ്ടിരിക്കെയാണ് സംഭവം.