ന്യൂദല്‍ഹി-കര്‍ണാടകയില്‍ കോണ്‍ഗ്രസ് മതത്തിന്റെ പേരില്‍ വോട്ട് തേടുന്നുവെന്നാരോപിച്ചു രാഷ്ട്രീയ ഹിന്ദു സേന നേതാവ് പ്രമോദ് മുത്തലിക്ക് നല്‍കിയ ഹരജി സുപ്രീംകോടതി തള്ളി. തെരഞ്ഞെടുപ്പു പ്രക്രിയകള്‍ ആരംഭിച്ചു കഴിഞ്ഞുവെന്നും വിഷയത്തില്‍ ഇടപെടാനാകില്ലെന്നും ചൂണ്ടിക്കാട്ടിയാണ് ചീഫ് ജസ്റ്റീസ് ദീപക് മിശ്ര, ജസ്റ്റീസുമാരായ എ.എം ഖാന്‍വില്‍ക്കര്‍, ഡി.വൈ ചന്ദ്രചൂഡ് എന്നിവരടങ്ങിയ ഹരജി തള്ളിയത്.
തെരഞ്ഞെടുപ്പു കഴിഞ്ഞതിന് ശേഷം പരാതിയുണ്ടെങ്കില്‍ ജനപ്രാതിനിധ്യ നിയമത്തിന്റെ അടിസ്ഥാനത്തില്‍ പരാതിക്കാര്‍ക്കു വീണ്ടും കോടതിയെ സമീപിക്കാമെന്നാണു സുപ്രീംകോടതി വ്യക്തമാക്കിയത്. മതത്തിന്റെ പേരില്‍ വോട്ട് അഭ്യര്‍ഥിച്ച കോണ്‍ഗ്രസിന്റൈ മത്സരാര്‍ഥികളുടെ സ്ഥാനാര്‍ഥിത്വം റദ്ദാക്കണമെന്നായിരുന്നു പ്രമോദ് മുത്തലിക്കിന്റെ ആവശ്യം.