Sorry, you need to enable JavaScript to visit this website.

മംഗളുരു സ്‌ഫോടനത്തിന് മുമ്പ് ശിവമോഗയില്‍ ട്രയല്‍ നടത്തിയെന്ന് കര്‍ണാടക പോലീസ് 

മംഗളുരു- മംഗളുരു സ്‌ഫോടനത്തിന് മുന്‍പായി ഷാരുഖും സംഘവും ശിവമോഗയില്‍ സ്‌ഫോടനത്തിന്റെ ട്രയല്‍ നടത്തിയതായി കര്‍ണാടക പോലീസ്. വനനമേഖലയിലാണ് ട്രയല്‍ നടത്തിയതെന്ന് പോലീസ് പറഞ്ഞു. അതേസമയം സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനായി കര്‍ണാടക ആഭ്യന്തരമന്ത്രി അന്വേഷണ ഉദ്യോഗസ്ഥരുടെ പ്രത്യേക യോഗം വിളിച്ചു. ഡിജിപി, എഡിജിപി തുടങ്ങിയവര്‍ പങ്കെടുക്കും.
അന്വേഷണസംഘം മുഖ്യപ്രതി മുഹമ്മദ് ഷാരീഖിന്റെ സ്വദേശമായ ശിവമോഗ ഉള്‍പ്പടെ പതിനെട്ട് സ്ഥലങ്ങളില്‍ റെയ്ഡ് നടത്തി. ഷാരിഖിനെ സഹായിച്ചവരെ കണ്ടെത്തുകയെന്ന ലക്ഷ്യത്തോടെയായിരുന്നു പരിശോധന. ഷാരീഖിന്റെ ബന്ധുവീട്ടിലും പരിശോധന നടത്തിയതായാണ് റിപ്പോര്‍ട്ടുകള്‍.  സ്‌ഫോടനങ്ങള്‍ നടന്ന സ്ഥലം ഇന്ന് ആഭ്യന്തരമന്ത്രിയും ഡിജിപിയും സന്ദര്‍ശിക്കും
സ്‌ഫോടനത്തിന് മുന്‍പായി കൃത്യമായ ആസൂത്രണം നടന്നതായി കര്‍ണാടക പോലീസ് പറഞ്ഞു. പ്രഷര്‍ കുക്കര്‍ ബോംബ് ഉണ്ടാക്കിയായിരുന്നു പരിശീലനം നടത്തിയത്. ശിവമോഖയിലെ വനമേഖലയിലായിരുന്നു പരീക്ഷണം. കോയമ്പത്തൂരിലും മംഗലൂരുവിലും ഹിന്ദുപേരുകളില്‍ താമസിച്ചു. ഹിന്ദു ആണെന്ന് തെറ്റിദ്ധരിപ്പിക്കാന്‍ താടി ഉപേക്ഷിച്ചിരുന്നതായും പോലീസ് പറഞ്ഞു.  മുഖ്യ ആസൂത്രകന്‍ യുഎ ഇയിലേക്ക് കടന്നതായി കര്‍ണാടക പോലീസ് പറഞ്ഞു. ഷാരീഖിന് തീവ്രവാദസംഘടനകളുമായി അടുത്ത ബന്ധമുണ്ടെന്നാണ് പോലീസിന്റെ കണ്ടെത്തല്‍.


 

Latest News