Sorry, you need to enable JavaScript to visit this website.

തുഷാര്‍ വെള്ളാപ്പള്ളിയെ പിടികൂടാന്‍ തെലങ്കാന പോലീസിന്റെ ലുക്കൗട്ട് നോട്ടീസ്

ഹൈദരാബാദ്- തെലങ്കാനയിലെ ഭരണകക്ഷിയായ ടിആര്‍എസിലെ എംഎല്‍എമാരെ കൂറുമാറ്റി സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ശ്രമിച്ച കേസില്‍ ബിഡിജെഎസ് അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളിക്കെതിരെ തെലങ്കാന പോലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു. ഓപ്പറേഷന്‍ താമരയുമായി ബന്ധപ്പെട്ട കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാത്തതിനാലാണ് നടപടി. ഡോ. ജഗ്ഗുസ്വാമിക്കും ലുക്കൗട്ട് നോട്ടീസുണ്ട്.
സംസ്ഥാന സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള 'ഓപ്പറേഷന്‍ താമര' പദ്ധതിക്ക് പിന്നിലെ കേന്ദ്രബിന്ദുവാണ് തുഷാറെന്ന് തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവു പറഞ്ഞിരുന്നു. ടിആര്‍എസ് എംഎല്‍എമാരെ സ്വാധീനിക്കാന്‍ 100 കോടി രൂപ വാഗ്ദാനം ചെയ്തത് അമിത് ഷായുടെ നോമിനിയായ തുഷാറാണെന്ന് കെസിആര്‍ ആരോപിച്ചിരുന്നു. ടിആര്‍എസ് എംഎല്‍എമാരോട് തുഷാറിന്റെ ഏജന്റുമാര്‍ ഇക്കാര്യം വെളിപ്പെടുത്തുന്ന വീഡിയോയും കെസിആര്‍ പുറത്തുവിട്ടിരുന്നു. തുടര്‍ന്ന് കൊച്ചി ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ തെലങ്കാന പോലീസ് റെയ്ഡ് നടത്തി. കഴിഞ്ഞ ദിവസം തുഷാറിന്റെ കണിച്ചുകുളങ്ങരയിലെ വീട് സന്ദര്‍ശിച്ച് പ്രത്യേക അന്വേഷണ സംഘം നോട്ടീസ് നല്‍കിയിരുന്നു. 21ന് ഹൈദരാബാദിലെ പ്രത്യേക അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകാനായിരുന്നു നോട്ടീസ്. നല്‍ഗൊണ്ട എസ്.പി രമ മഹേശ്വരിയുടെ നേതൃത്വത്തിലുള്ള സംഘമാണ് കണിച്ചുകുളങ്ങരയിലെത്തിയിരുന്നത്.

 

Latest News