Sorry, you need to enable JavaScript to visit this website.

യു.എ.ഇയില്‍ കനത്ത മഴ, ജാഗ്രതക്ക് നിര്‍ദേശം

ദുബായ് - യു.എ.ഇയുടെ വിവിധ ഭാഗങ്ങളില്‍ തിങ്കളാഴ്ച ഉച്ചയോടെ കനത്ത മഴ പെയ്തു. ഫുജൈറ, റാസല്‍ഖൈമ, അജ്മാന്‍, ഷാര്‍ജ എന്നിവിടങ്ങളിലെ ചില ഭാഗങ്ങളില്‍ മഴ ലഭിച്ചു.  രാജ്യത്തിന്റെ വടക്ക്, കിഴക്കന്‍ ഭാഗങ്ങളില്‍ സംവഹന മേഘങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത കാലാവസ്ഥ വകുപ്പ് പ്രവചിക്കുകയും ചെയ്തു. യു.എ.ഇ നിവാസികളും വാഹനമോടിക്കുന്നവരും ജാഗ്രത പാലിക്കണം.
രാജ്യത്തെ വിവിധ പ്രദേശങ്ങളില്‍ ഇടിയും മിന്നലും ഉള്‍പ്പെടെ മഴയും കാറ്റും ഉണ്ടാകുമെന്നു യു.എ.ഇ ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നല്‍കി. കാഴ്ചാ വ്യക്തത കുറയും. എല്ലാവരും ജാഗ്രത പാലിക്കണമെന്നും റോഡുകളില്‍ വാഹനങ്ങളുടെ വേഗം കുറയ്ക്കണമെന്നും ജലാശയങ്ങളിലും ശക്തമായി ഒഴുകുന്ന അരുവികളിലും കടലിലും ഇറങ്ങുന്നത് ഒഴിവാക്കാനും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.

 

Tags

Latest News