ന്യൂയോര്‍ക്ക്- ടിവി, ഫ്രിഡ്ജ്, കാര്‍ തുടങ്ങിയ വില കൂടിയ സാധനങ്ങളൊന്നും ഈ അവധിക്കാലത്ത് വാങ്ങരുതെന്ന ഉപദേശവുമായി ലോകകോടീശ്വരനും ആമസോണ്‍ സ്ഥാപകനുമായ ജെഫ് ബെസോസ്. പണം സൂക്ഷിച്ച് ചെലവാക്കാനും വരും മാസങ്ങളില്‍ അനാവശ്യ ചെലവുകള്‍ ഒഴിവാക്കാനുമാണ് അമേരിക്കക്കാരോട് ജെഫ് ബെസോസ് നിര്‍ദ്ദേശിച്ചിരിക്കുന്നത്. സാമ്പത്തിക മാന്ദ്യം സംബന്ധിച്ചാണ് ബെസോസിന്റെ മുന്നറിയിപ്പ്.
പുതിയ കാര്‍, ടിവി ഫ്രിഡ്ജ്, തുടങ്ങിയവ വാങ്ങാന്‍ നിലവില്‍ പണം ചെലവഴിക്കുന്നത് അമേരിക്കയിലെ കുടുംബങ്ങള്‍ വേണ്ടെന്ന് വെക്കണം, കൂടുതല്‍ അപകടകരമായ സാഹചര്യത്തെ നേരിടേണ്ടി വരും, ഇപ്പോഴത്തെ സാമ്പത്തികാവസ്ഥ ശരിയായ നിലയിലല്ല. കാര്യങ്ങള്‍ മന്ദഗതിയിലാണ്. പല മേഖലകളില്‍ നിന്നും ജീവനക്കാരെ പിരിച്ചുവിട്ടുകൊണ്ടിരിക്കുകയാണെന്നും ബെസേസ് പറഞ്ഞു. തന്റെ 12400 കോടി ഡോളര്‍ ആസ്തിയില്‍ നിന്നും ഭൂരിഭാഗവും സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ക്കായി ചെലവഴിക്കുമെന്നും ജെഫ് ബെസോസ് വ്യക്തമാക്കി.
.നിലവില്‍ ജെഫ് ബെസോസ് ആമസോണിന്റെ എക്‌സിക്യുട്ടീവ് പ്രസിഡന്റാണ്. ആമസോണ്‍ സി.ഇ.ഒ പദവിയില്‍ നിന്നും അദ്ദേഹം രാജിവെച്ചത് കഴിഞ്ഞ വര്‍ഷമാണ്.