Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ഖത്തറില്‍നിന്ന് സൗദിയിലെത്തുന്ന ടൂറിസ്റ്റുകള്‍ക്ക് കാറുകള്‍ വാടകക്കെടുക്കാം

റിയാദ് - ലോകകപ്പിന് ഖത്തറില്‍ എത്തുന്നവരടക്കം സൗദിയിലേക്ക് വരുന്ന ടൂറിസ്റ്റുകള്‍ക്ക് സൗദി അറേബ്യയില്‍ കാറോടിക്കാമെന്ന് പൊതുസുരക്ഷ ഡയറക്ടറേറ്റ് വ്യക്തമാക്കി. ഇതിനായി റെന്റ് എ കാര്‍ സ്ഥാപനങ്ങളെയാണ് സമീപിക്കേണ്ടത്. ഓരോരുത്തര്‍ക്കും അവരുടെ ബോര്‍ഡര്‍ നമ്പറില്‍ വാഹനങ്ങള്‍ വാടകക്കെടുക്കാനാവും. റെന്റ് എ കാര്‍ സ്ഥാപനങ്ങള്‍ അബ്ശിര്‍ ആമാല്‍ വഴിയാണ് ഈ സേവനങ്ങള്‍ ചെയ്യേണ്ടത്.
നടപടികള്‍ പൂര്‍ത്തിയാക്കാന്‍ ബന്ധപ്പെട്ട ആഭ്യന്തര മന്ത്രാലയങ്ങളെ സമീപിക്കേണ്ടതില്ല. മന്ത്രാലയ സേവനങ്ങള്‍ സമ്പൂര്‍ണമായി ഡിജറ്റലൈസ് ചെയ്യുന്നതിന്റെ ഭാഗമാണ് ഈ സേവനങ്ങളെല്ലാം അബ്ശിറിലേക്ക് മാറ്റിയതെന്നും ഡയറക്ടറേറ്റ് അറിയിച്ചു.

 

Latest News