Sorry, you need to enable JavaScript to visit this website.

കോഴിക്കോട്ടേക്ക് പുറപ്പെട്ട എയർ ഇന്ത്യ വിമാനം മുംബൈയിൽ തിരിച്ചിറക്കി

മുംബൈ - മുംബൈയിൽ നിന്ന് കോഴിക്കോട്ടേക്ക് പുറപ്പെട്ട എയർ ഇന്ത്യ വിമാനം പറന്നുയർന്ന് പത്തു മിനിട്ടുകൾക്കകം തിരിച്ചിറക്കി. സാങ്കേതിക തകരാറാണ് കാരണമെന്നാണ് വിവരം. 110ലധികം യാത്രക്കാരുമായി ഇന്ന് രാവിലെ പറന്നുയർന്ന എ.െഎ 581 വിമാനമാണ് മുംബൈയിൽ തിരിച്ചിറക്കിയത്.
'വിശദമായ പരിശോധനകൾക്ക് ശേഷമായിരുന്നു വിമാനം പറക്കാൻ തയ്യാറായത്. എന്നാൽ, രാവിലെ 6.13ന് പറന്ന വിമാനം 6.25 ഓടെ തിരിച്ചിറക്കിയെന്ന് എയർ ഇന്ത്യ ഉദ്യോഗസ്ഥർ വ്യക്തമാക്കി. ഏകദേശം നാല് മണിക്കൂറിലേറെ സർവ്വീസ് വൈകിയെന്നും അധികൃതർ പറഞ്ഞു.
 സുരക്ഷയ്ക്കാണ് മുൻതൂക്കം നൽകുന്നത്. ഇതിന് സമഗ്ര പരിശോധനകൾ ആവശ്യമാണ്. വിദഗ്ധ പരിശോധനകൾക്ക് ശേഷം വിമാനം പുറപ്പെടാൻ തയ്യാറെടുക്കുകയാണെന്നും എയർ ഇന്ത്യ അധികൃതർ അറിയിച്ചു.
 

Latest News