പൗരന്മാരുടെ ക്ഷേമത്തിനായി നിര്‍ഭയമായ തീരുമാനങ്ങള്‍ എടുക്കാന്‍ കഴിയാത്തതിനാല്‍ പാകിസ്ഥാന്‍ പാശ്ചാത്യ രാജ്യങ്ങളുടെ അടിമയായിരിക്കയാണെന്ന് കഴിഞ്ഞ മാസവും ഇന്ത്യയെ പ്രശംസിച്ചുകൊണ്ട് ഇമ്രാന്‍ ഖാന്‍ പറഞ്ഞിരുന്നു.
ഇസ്ലാമാബാദ്- ഇന്ത്യയുടെ വിദേശനയത്തെ പ്രശംസിച്ച് മുന്‍ പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ വീണ്ടും. ഇന്ത്യയുടെ വിദേശനയം സ്വതന്ത്രവും നിഷ്പക്ഷവുമാണെന്ന് ലോംഗ് മാര്‍ച്ചിനെ ഓണ്‍ലൈനില്‍ അഭിസംബോധന ചെയ്തുകൊണ്ട് പാകിസ്ഥാന്‍ തെഹ്‌രീകെ ഇന്‍സാഫ് (പിടിഐ) നേതാവായ ഇമ്രാന്‍ ഖാന്‍ പറഞ്ഞു.
റഷ്യയില്‍ നിന്ന് എണ്ണ വാങ്ങാനുള്ള ഇന്ത്യയുടെ തീരുമാനത്തെയാണ് ഇമ്രാന്‍ ഖാന്‍ എടുത്തു പറയുന്നത്. നമ്മോടൊപ്പം സ്വതന്ത്രമായ ഇന്ത്യയുടെ ഉദാഹരണം എടുക്കണമെന്നും ഇപ്പോള്‍ അതിന്റെ വിദേശനയം സ്വതന്ത്രവും നിഷ്പക്ഷവുമാണെന്നും അദ്ദേഹം പറഞ്ഞു.
ഉക്രെയ്ന്‍ യുദ്ധത്തിനിടയിലും പാശ്ചാത്യ രാജ്യങ്ങളില്‍ നിന്നുള്ള സമ്മര്‍ദങ്ങള്‍ക്കിടയിലും ദേശീയ താല്‍പ്പര്യങ്ങള്‍ക്കനുസൃതമായി മോഡി സര്‍ക്കാര്‍ റഷ്യന്‍ എണ്ണ വാങ്ങിയതിനെ ഇമ്രാന്‍ ഖാന്‍ അഭിനന്ദിച്ചു. ഇന്ത്യയും അമേരിക്കയും ക്വാഡ് സഖ്യകക്ഷികളാണെന്നും എന്നാല്‍ ഇന്ത്യ ഇപ്പോഴും പൗരന്മാരുടെ താല്‍പ്പര്യാര്‍ത്ഥം റഷ്യയില്‍നിന്ന് എണ്ണ വാങ്ങുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പൗരന്മാരുടെ ക്ഷേമത്തിനായി നിര്‍ഭയമായ തീരുമാനങ്ങള്‍ എടുക്കാന്‍ കഴിയാത്തതിനാല്‍ പാകിസ്ഥാന്‍ പാശ്ചാത്യ രാജ്യങ്ങളുടെ അടിമയായിരിക്കയാണെന്ന് കഴിഞ്ഞ മാസവും ഇന്ത്യയെ പ്രശംസിച്ചുകൊണ്ട് ഇമ്രാന്‍ ഖാന്‍ പറഞ്ഞിരുന്നു.