Sorry, you need to enable JavaScript to visit this website.

റമദാനും അമര്‍നാഥ് യാത്രയും അടുത്തെത്തി; വെടിനിര്‍ത്തണമെന്ന് കേന്ദ്രത്തോട് ജമ്മു കശ്മീര്‍

ശ്രീനഗര്‍- റമദാന്‍ മാസവും അമര്‍നാഥ് തീര്‍ത്ഥാടനവും അടുത്തെത്തിയ പശ്ചാത്തലത്തില്‍ ജമ്മു കശ്മീരില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കുന്ന കാര്യം പരിഗണിക്കണമെന്ന് ജമ്മു കശ്മീരിലെ പാര്‍ട്ടികള്‍ കേന്ദ്ര സര്‍ക്കാരിനോട് അഭ്യര്‍ത്ഥിച്ചു. മുഖ്യമന്ത്രി മെഹബൂബ മുഫ്തി വിളിച്ചു ചേര്‍ത്ത സര്‍വ കക്ഷി യോഗമാണ് ഈ ആവശ്യം ഉന്നയിച്ചത്. പ്രാദേശിക പാര്‍ട്ടികള്‍ക്കു പുറമെ ബിജെപിയും കോണ്‍ഗ്രസും ഈ ആവശ്യത്തെ പിന്തുണച്ചു.

റമദാന്‍, അമര്‍നാഥ് യാത്ര എന്നിവ പരിഗണിച്ച് എകപക്ഷീയമായി വെടിനിര്‍ത്തലിന് തയാറാകണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെടാനാണ് എല്ലാ മുഖ്യധാരാ പാര്‍ട്ടികളുടേയും അഭ്യര്‍ത്ഥനയെന്ന് മുഖ്യമന്ത്രി മെഹബൂബ പറഞ്ഞു. 2000ല്‍ അടല്‍ ബിഹാരി വാജ്‌പേയ് സര്‍ക്കാര്‍ നടപ്പിലാക്കിയ എകപക്ഷീയ വെടിനിര്‍ത്തല്‍ പോലെ ഇത്തവണയും സര്‍ക്കാര്‍ ഇതു പരിഗണിച്ചാല്‍ ജനങ്ങള്‍ക്ക് വലിയ ആശ്വാസമാകുമെന്നും അവര്‍ പറഞ്ഞു. ഏറ്റുമുട്ടലുകളും റെയഡുകളും വെടിവയ്പ്പും എല്ലാം തുടരുന്നതു മൂലം ജനങ്ങള്‍ വലിയ പ്രയാസത്തിലാണ്. റമദാനും അമര്‍നാഥ് യാത്രയും എത്തിയിരിക്കുന്നു. ഇവിടെ ജനങ്ങളുടെ വിശ്വാസം പുനസ്ഥാപിക്കുന്നതിനു വേണ്ട് നാം നടപടികള്‍ എടുക്കേണ്ടിയിരിക്കുന്നുവെന്ന് ബിജെപി നേതാവും ഉപമുഖ്യമന്ത്രിയുമായ കവിന്ദര്‍ ഗുപത് പറഞ്ഞു. മുഖ്യമന്ത്രി മെഹബൂബ പറഞ്ഞത് തന്നെയാണ് തന്റെ പാര്‍ട്ടിയുടേയും നിലപാടെന്നും അദ്ദേഹം വ്യക്തമാക്കി.
 

Latest News