ന്യൂദല്‍ഹി- ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി ഭീമന്‍മാരായ സൊമാറ്റോയുടെ സഹസ്ഥാപകന്‍ മോഹിത് ഗുപ്ത സ്ഥാപനത്തിലെ തന്റെ നാലര വര്‍ഷത്തെ യാത്രയ്ക്ക് തിരശ്ശീലയിട്ടു. വെള്ളിയാഴ്ചയാണ് ഗുപ്ത രാജിവെച്ചതായി പ്രഖ്യാപിച്ചത്. ആഴ്ചകളുടെ വ്യത്യാസത്തില്‍ കമ്പനിയില്‍ നിന്ന് പുറത്തുകടക്കുന്ന മൂന്നാമത്തെ ഉയര്‍ന്ന വ്യക്തിയാണ് മോഹിത് ഗുപ്ത. ആഴ്ചയുടെ തുടക്കത്തില്‍, സൊമാറ്റോയുടെ പുതിയ സംരംഭ മേധാവിയും മുന്‍ ഫുഡ് ഡെലിവറി മേധാവിയുമായ രാഹുല്‍ ഗഞ്ചൂവും രാജിവച്ചിരുന്നു, ഇന്റര്‍സിറ്റി ലെജന്‍ഡ്സ് സര്‍വീസ് തലവന്‍ സിദ്ധാര്‍ത്ഥ് ജാവര്‍ ആഴ്ചകള്‍ക്ക് മുമ്പ് സ്ഥാനമൊഴിഞ്ഞിരുന്നു. രാജിവെക്കുന്നുണ്ടെങ്കിലും താന്‍ സൊമാറ്റോയില്‍ ദീര്‍ഘകാല നിക്ഷേപകനായി തന്നെ തുടരുമെന്നും അദ്ദേഹം വിടവാങ്ങല്‍ കുറിപ്പില്‍ പറയുന്നു.2020 മെയ് മാസത്തില്‍ സഹസ്ഥാപകനായി സ്ഥാനക്കയറ്റം ലഭിക്കുന്നതിന് മുമ്പ്, ഗുപ്ത സെഗ്മെന്റിന്റെ ചീഫ് എക്സിക്യൂട്ടീവായിരുന്നു, കൂടാതെ സ്ഥാപനത്തിന്റെ ഭക്ഷ്യ വിതരണ പ്രവര്‍ത്തനങ്ങള്‍ കെട്ടിപ്പടുക്കുന്നതില്‍ പ്രധാന പങ്ക് വഹിക്കുകയും ചെയ്തു.