Sorry, you need to enable JavaScript to visit this website.

ഹൈവേ വീതി കൂട്ടാനെന്ന പേരില്‍ 300 വര്‍ഷം പഴക്കമുള്ള മസ്ജിദ് തകര്‍ത്തു

മുസഫര്‍നഗര്‍- ദേശീയ പാത വികസനത്തിന്റെ പേരില്‍ ഉത്തര്‍പ്രദേശിലെ മുസഫര്‍നഗറില്‍ 300 വര്‍ഷം പഴക്കമുള്ള മുസ്ലിം പള്ളി തകര്‍ത്തു.
പാനിപ്പത്ത്-ഖാത്തിമ ഹൈവേ വികസിപ്പിക്കുന്നതിനാണ് ഷെര്‍പൂര്‍ ഗ്രാമത്തിലെ പള്ളി തകര്‍ത്തത്.
റോഡ് വീതി കൂട്ടുന്നതിനായാണ് പള്ളി പൊളിച്ചതെന്ന് മുസഫര്‍ഗര്‍ എസ്ഡിഎം  പരമാനന്ദ് ഝാ പറഞ്ഞു.
പള്ളി മാറ്റി സ്ഥാപിക്കാന്‍ പ്രദേശത്തെ താമസക്കാരോട് നിരവധി തവണ ആവശ്യപ്പെട്ടിരുന്നുവെന്നും സമയപരിധി കഴിയുന്നതിന് മുമ്പ് നിര്‍ദ്ദേശം മാനിച്ചില്ലെന്നും എസ്ഡിഎം വെളിപ്പെടുത്തി. അതിനാല്‍ മസ്ജിദ് പൊളിക്കലുമായി അധികൃതര്‍ക്ക് മുന്നോട്ട് പോകേണ്ടി വന്നു.
സര്‍ക്കാര്‍ ഭൂമിയിലെ രണ്ട് കെട്ടിടങ്ങള്‍ കൂടി ഉടന്‍ പൊളിക്കുമെന്നും പരമാനന്ദ് ഝാ പറഞ്ഞു. ഹൈവേയുടെ അതേ ഭാഗത്ത് സര്‍ക്കാര്‍ ഭൂമിയില്‍ നിര്‍മ്മിച്ച രണ്ട് മതപരമായ കെട്ടിടങ്ങള്‍ കൂടി പൊളിച്ചുമാറ്റും- അദ്ദേഹം പറഞ്ഞു. ഝാ ദേശീയപാതയുടെ വീതികൂട്ടല്‍ സുഗമമാക്കുമെന്നതിനാല്‍ ഇതൊരു വികസന പപ്രവര്‍ത്തനമാണെന്നും അദ്ദേഹം വ്യക്തമാക്കി.

 

Latest News