ഗ്വാളിയോര്‍- മദ്യലഹരിയിലെത്തിയ ഭര്‍ത്താവ് ഗര്‍ഭിണിയായ ഭാര്യയെ കഴുത്തില്‍ കേബിള്‍ ചുറ്റി ഷോക്കടിപ്പിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചു.
നിലവിളി കേട്ട് വീട്ടിലെത്തിയ അയല്‍വാസികള്‍ യുവതിയെ ഉടന്‍ തന്നെ കമലരാജാശുപത്രിയില്‍ എത്തിക്കുകയും അവിടെ ഒരു കുഞ്ഞിന് ജന്മം നല്‍കുകയും ചെയ്തു.
പ്രതിയായ രാം ഗണേഷ് ഗുര്‍ജാര്‍ ഒളിവിലാണ്. ഭാര്യ ശിവാനി ഗുര്‍ജാറിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ ഇയാള്‍ക്കെതിരെ വധശ്രമത്തിന് പോലീസ് കേസെടുത്തു.
ബെഹത് പോലീസ് സ്‌റ്റേഷനിലെ രംഗന്‍വ ഗ്രാമത്തില്‍ നിന്നുള്ളവരാണ് ദമ്പതികള്‍.
ഡ്രൈവര്‍ ജോലി ചെയ്യുന്ന രാം ഗണേഷ് മദ്യത്തിന് അടിമയായിരുന്നുവെന്നും പതിവായി ഭാര്യയെ മര്‍ദിക്കാറുണ്ടായിരുന്നുവെന്നും ശിവാനിയുടെ സഹോദരന്‍ ഭൂപേന്ദ്ര പറഞഅഞു.
വ്യാഴാഴ്ച രാത്രി യുവതി മുറിയില്‍ ഉറങ്ങിക്കിടക്കുമ്പോള്‍ പ്രതി രാം ഗണേഷ് മദ്യപിച്ച് ലക്കുകെട്ട അവസ്ഥയില്‍ പിന്‍വാതിലിലൂടെയാണ് വീട്ടിലേക്ക് കയറിയത്. തുടര്‍ന്ന് വയര്‍ കഴുത്തില്‍ ചുറ്റി ഭാര്യയെ വൈദ്യുതാഘാതമേല്‍പിച്ച് കൊല്ലാന്‍ ശ്രമിക്കുകയായിരുന്നു. ആശുപത്രിയില്‍ അമ്മയും കുഞ്ഞും അപകടനില തരണം ചെയ്തതായും സുഖമായിരിക്കുന്നതായും റിപ്പോര്‍ട്ടുകളില്‍ പറയുന്നു. വധശ്രമത്തിന് കേസെടുത്ത പോലീസ് പ്രതിക്കായി തിരച്ചില്‍ തുടരുകയാണ്.