ന്യൂദല്‍ഹി- ഭീകരതയെ തകര്‍ക്കുന്നതിന് ഒന്നിച്ചുള്ള ശ്രമം അനിവാര്യമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി. ദല്‍ഹിയില്‍ അന്താരാഷ്ട്ര യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കായുള്ള ഫണ്ടിങിനെ ഇന്ത്യ ഗൗരവത്തോടെ നേരിടാന്‍ ആരംഭിച്ചു. ഭീകരവാദത്തിന്റെ പല മുഖങ്ങള്‍ ഇന്ത്യ നേരിട്ടിട്ടുണ്ട്. എല്ലാ ഭീകരാക്രമണങ്ങളും ഒരേ രോഷവും നടപടിയും അര്‍ഹിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ഭീകരവാദം വ്യത്യസ്ത പേരുകളിലും രൂപങ്ങളിലും ഇന്ത്യയെ വേദനിപ്പിക്കാന്‍ ശ്രമിച്ചുവെന്നും വിലപ്പെട്ട ആയിരക്കണക്കിന് ജീവനുകള്‍ നഷ്ടപ്പെട്ടുവെന്നും പക്ഷേ നമ്മള്‍ തീവ്രവാദത്തിനെതിരെ ധീരമായി പോരാടിയെന്നും പ്രധാനമന്ത്രി പറഞ്ഞു.
ഭീകരവാദം മനുഷ്യത്വത്തിനും സ്വാതന്ത്ര്യത്തിനും നാഗരികതയ്ക്കും എതിരായ ആക്രമണമാണെന്നും മോഡി പ്രതികരിച്ചു. ഭീകരവാദത്തിന് ധനസഹായം നല്‍കുന്നതിന്റെ വേരുകള്‍ക്ക് തടയിടുക എന്നതാണ് ഏറ്റവും പ്രധാനം. ഒരു രൂപ പോലും തീവ്രവാദത്തിനായി ചെലവഴിക്കപ്പെടുന്നില്ലെന്ന് ഉറപ്പാക്കണം. ആസൂത്രിത ശക്തികളാണ് തീവ്രവാദ ഫണ്ടിംഗിന് പിന്നിലുള്ളത്. തീവ്രവാദത്തെ പിന്തുണക്കുന്ന രാജ്യങ്ങളെ ശക്തമായി നേരിടുമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.