VIDEO ഒരേ ദിശയില്‍ 12 ദിവസം വട്ടമിട്ട് ആടുകൾ; വൈറലായി വീഡിയോ

ബെയ്ജിംഗ്- ആട്ടിന്‍കൂട്ടം നിര്‍ത്താതെ വട്ടം കറങ്ങുന്ന വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായി. ചൈനയിലെ ഫാമില്‍നിന്നുള്ളതാണ് അപൂര്‍വ ദൃശ്യം.
നവംബര്‍ ആദ്യം എടുത്തതാണ് ദൃശ്യങ്ങള്‍. വടക്കന്‍ ചൈനയിലാണ് 12 ദിവസം  ആടുകള്‍ അവയുടെ തൊഴുത്തില്‍ തുടര്‍ച്ചയായി ഘടികാരദിശയില്‍ ചുറ്റിക്കറങ്ങിയത്.
വൈറല്‍ ക്ലിപ്പില്‍ കാണുന്ന ആടുകളുടെ പെരുമാറ്റം മനസ്സിലാക്കാന്‍ ആര്‍ക്കും കഴിയുന്നില്ല. ഏതാനും ആടുകളാണ് ഇതു തുടങ്ങിയതെന്നും പിന്നീട് ധാരാളം ആടുകള്‍ ചേരുകയായിരുന്നുവെന്നും ആടുകളുടെ ഉടമയായ മിയാവോ പറയുന്നു.
സിസിടിവിയില്‍ നിന്ന് പതിഞ്ഞ ദൃശ്യങ്ങളില്‍ നൂറുകണക്കിന് ആടുകള്‍ വട്ടമിട്ട് പിന്തുടരുന്നത് കാണാം.

 

Latest News