Sorry, you need to enable JavaScript to visit this website.

മുതിർന്ന മാധ്യമപ്രവർത്തകൻ കെ.ജെ ജോർജ് അന്തരിച്ചു

- ദി ന്യൂ ഇന്ത്യൻ എക്‌സ്പ്രസ് സീനിയർ അസിസ്റ്റന്റ് എഡിറ്ററായ ഇദ്ദേഹം ഖലീജ് ടൈംസ്, ഗൾഫ് ന്യൂസ് എന്നിവയിലും പ്രവർത്തിച്ചിട്ടുണ്ട്.

കൊച്ചി - മുതിർന്ന മാധ്യമപ്രവർത്തകനും ദി ന്യൂ ഇന്ത്യൻ എക്‌സ്പ്രസ് സീനിയർ അസിസ്റ്റന്റ് എഡിറ്ററുമായ കെ.ജെ ജോർജ് (54) അന്തരിച്ചു. ഏതാനും ദിവസമായി ലിസി ആശുപത്രിയിൽ ചികിത്സയിലായിരുന്നു. പത്തനംതിട്ട ജില്ലയിലെ കടമ്പനാട് സ്വദേശിയായ ജോർജ് ഖലീജ് ടൈംസ്, ഗൾഫ് ന്യൂസ് എന്നിവയിലും പ്രവർത്തിച്ചിട്ടുണ്ട്.
ഭാര്യ: പ്രീതി ജോർജ്, മകൻ: ആദിത്യ ജോന ജോർജ്. പിതാവ്: ഫാദർ കെ.ജെ ജോന, മാതാവ്: ആച്ചിയമ്മ. സംസ്‌കാര സമയം പിന്നീട് അറിയിക്കുമെന്ന് ബന്ധുക്കൾ വ്യക്തമാക്കി.

Latest News