മസ്‌കത്ത് - ഒമാന് വെള്ളിയാഴ്ച 52 ാം ദേശീയദിനം. ഭരണാധികാരി സുല്‍ത്താന്‍ ഹൈതം ബിന്‍ താരിഖിന് അഭിവാദ്യങ്ങളര്‍പ്പിച്ചും സന്തോഷം പങ്കുവച്ചും ദേശീയ ദിനാഘോഷങ്ങള്‍ക്ക് രാജ്യം തുടക്കം കുറച്ചു കോവിഡ് നിയന്ത്രണങ്ങളില്ലാതെ വീണ്ടും പഴയ പൊലിമയോടെയാണ് രാജ്യം ദേശീയദിനത്തെ വരവേല്‍ക്കുന്നത്.
ദേശീയദിനാഘോഷത്തിന്റെ ഭാഗമായി കെട്ടിടങ്ങളും മറ്റും അലങ്കരിക്കുന്ന പ്രവൃത്തികള്‍ കഴിഞ്ഞ ദിവസങ്ങളില്‍ തന്നെ പൂര്‍ത്തിയാക്കിയിരുന്നു. പ്രധാന കേന്ദ്രങ്ങളിലെല്ലാം അലങ്കാര ദീപങ്ങള്‍ സ്ഥാപിച്ചു. തലസ്ഥാന നഗരിയുടെ സമീപ പ്രദേശങ്ങളായ മത്ര, റൂവി, അല്‍ ഖുവൈര്‍, ഗുബ്ര, ഗാല, അസൈബ തുടങ്ങിയ സ്ഥലങ്ങളിലെല്ലാം ദീപങ്ങള്‍ തെളിയിച്ചിട്ടുണ്ട്.
പാതയോരങ്ങളും കെട്ടിടങ്ങളും ദേശീയ പതാകകള്‍ കൊണ്ടും പതാക വര്‍ണങ്ങള്‍ കൊണ്ടും ശോഭനീയമാക്കിയിട്ടുണ്ട്. സുല്‍ത്താന്റെ ചിത്രങ്ങള്‍ ആലേഖനം ചെയ്ത് നാടും നാട്ടുകാരും ആഘോഷത്തിനു തയാറെടുത്തു കഴിഞ്ഞു.